തിരുവനന്തപുരം: തലശ്ശേരി ആർച്ച് ബിഷപ്പിനെതിരെ വധഭീഷണി മുഴക്കിയ കെടി ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നേരത്തെ പാലാ ബിഷപ്പിനെതിരെ ഉണ്ടായ വധഭീഷണിക്ക് സമാനമായ സംഭവമാണ് തലശ്ശേരി ബിഷപ്പിനെതിരെയും ഉണ്ടായിരിക്കുന്നത്. പോപ്പുലർഫ്രണ്ടിന്റെ ശബ്ദത്തിലാണ് ജലീൽ സംസാരിക്കുന്നത്. നേരത്തെ തീവ്രവാദ സംഘടനയിൽ പ്രവർത്തിച്ചിരുന്നയാളാണ് ജലീൽ. പോപ്പുലർഫ്രണ്ടിന്റെയും സിമിയുടേയും ആശയങ്ങൾ ഉൾക്കൊള്ളുന്ന മുൻ മന്ത്രിയുടെ വധഭീഷണിയെ ഗൗരവമായി കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാരിനെ പിന്തുണച്ചാൽ കഴുത്തിന് മീതെ തലയുണ്ടാകില്ലെന്നാണ് ജലീൽ ബിഷപ്പിനെ ഭീഷണിപ്പെടുത്തുന്നത്. ജലീലിന്റെ പ്രസ്താവന ഇടതുമുന്നണിയിലെ മറ്റ് പാർട്ടികൾ പിന്തുണയ്ക്കുന്നുണ്ടോയെന്ന് അവർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോസ് കെ മാണി ബിഷപ്പിനെതിരായ വധഭീഷണിയെ കുറിച്ച് പ്രതികരിക്കുന്നില്ല. യുഡിഎഫ് എന്താണ് ഈ വിഷയത്തിൽ പ്രതികരിക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.
Discussion about this post