ഓസ്‌ട്രേലിയയുടെ സുവർണ്ണ കാലഘട്ടത്തിലെ ബാറ്റിംഗ് വിസ്മയമായിരുന്ന ഡാമിയൻ മാർട്ടിനെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ചികിത്സയ്ക്കായി അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ICU) മാറ്റിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലാണ് താരം രോഗബാധിതനായത്. നിലവിൽ അദ്ദേഹം കോമയിലാണെന്നും മെനിഞ്ചൈറ്റിസ് ബാധിച്ച് ജീവനോട് തന്നെ മല്ലിടുകയാണെന്നും വാർത്തകൾ സൂചിപ്പിക്കുന്നു. മാർട്ടിന്റെ കുടുംബാംഗങ്ങൾ സ്വകാര്യത ആവശ്യപ്പെട്ടിരിക്കുകയാണ്. ഗ്ലെൻ മഗ്രാത്ത്, ഷെയ്ൻ വാട്സൺ തുടങ്ങിയ മുൻ സഹതാരങ്ങൾ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് ആരാധകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ക്രിക്കറ്റ് മൈതാനത്ത് മനോഹരമായ കവർ ഡ്രൈവുകളും സ്ക്വയർ കട്ടുകളും കളിച്ചിരുന്ന താരമായിരുന്നു മാർട്ടിൻ. താരത്തിന്റെ മനോഹരമായ ഈ ഷോട്ട് സെലെക്ഷൻ അദ്ദേഹത്തിന് ഏറെ ആരാധകരെ സമ്മാനിച്ചു. 1999, 2003 ലോകകപ്പ് വിജയികളായ ഓസ്‌ട്രേലിയൻ ടീമിൽ അംഗമായിരുന്നു. ഇന്ത്യക്കെതിരായ 2003 ലോകകപ്പ് ഫൈനലിൽ പോണ്ടിംഗിനൊപ്പം മാർട്ടിൻ നടത്തിയ ബാറ്റിംഗ് പ്രകടനം (88 റൺസ്) ഇന്നും ആരാധകർ ഓർക്കുന്നു.
ഓസ്‌ട്രേലിയയ്ക്കായി 67 ടെസ്റ്റുകളും 208 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 4406 റൺസും ഏകദിനത്തിൽ 5346 റൺസും അദ്ദേഹം നേടിയിട്ടുണ്ട്.













Discussion about this post