ടെഹ്റാൻ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഇറാൻ ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനെതിരായാണ് കഴിഞ്ഞദിവസം യു എസ് പ്രസിഡണ്ട് ഭീഷണി മുഴക്കിയിരുന്നത്. ആണവ പദ്ധതി വീണ്ടും ആരംഭിച്ചാൽ സമ്പൂർണ്ണ നാശമായിരിക്കും നേരിടേണ്ടി വരിക എന്നായിരുന്നു കഴിഞ്ഞ ദിവസം ട്രംപ് സൂചിപ്പിച്ചിരുന്നത്.
ഇറാനെതിരെ ആക്രമണം നടത്തിയാൽ നോക്കിനിൽക്കില്ലെന്നും കഠിനമായ പ്രതികരണം ഉണ്ടായിരിക്കുമെന്നും മസൂദ് പെസെഷ്കിയാൻ ട്രംപിന്റെ പേര് പറയാതെ സൂചിപ്പിച്ചു. ഏതെങ്കിലും അടിച്ചമർത്തൽ ആക്രമണത്തോടുള്ള ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പ്രതികരണം കഠിനവും ഖേദകരവുമായിരിക്കും എന്ന് അദ്ദേഹം അറിയിച്ചു. “ഇറാന്റെ
മിസൈൽ ശേഷിയും പ്രതിരോധവും നിയന്ത്രിക്കാവുന്നതോ അനുമതി അടിസ്ഥാനമാക്കിയുള്ളതോ അല്ല. ഏതൊരു ആക്രമണത്തിനും അതിന്റെ ആസൂത്രകരുടെ ഭാവനയ്ക്ക് അതീതമായ ഉടനടിയുള്ള കഠിനമായ പ്രതികരണം ഉണ്ടായിരിക്കും” എന്നും എക്സിലെ ഒരു പോസ്റ്റിൽ പെസെഷ്കിയാൻ കുറിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം തിങ്കളാഴ്ച ഫ്ലോറിഡയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ ആയിരുന്നു ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നത്. കഴിഞ്ഞ ജൂലൈയിൽ, ടെഹ്‌റാന്റെ ആണവ പദ്ധതിയെ തളർത്തുക എന്ന ലക്ഷ്യത്തോടെ, ഫോർഡോ, ഇസ്ഫഹാൻ, നതാൻസ് എന്നിവിടങ്ങളിലെ ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക സൈനിക ആക്രമണം നടത്തിയിരുന്നു.










Discussion about this post