Saturday, June 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Business

ഒരു ദിവസം സമ്പാദിക്കുന്നത് 8 കോടി രൂപ; ‘ലോക കോടീശ്വരികളില്‍’ രണ്ടാം സ്ഥാനം, ആരാണ് രാധ വെമ്പു

by Brave India Desk
Mar 24, 2023, 05:15 pm IST
in Business
Share on FacebookTweetWhatsAppTelegram

247 പേര്‍ അടങ്ങിയ, ‘സെല്‍ഫ് മെയ്ഡ് വുമണ്‍’ അഥവാ സ്വന്തമായി അധ്വാനിക്കുന്ന വനിതകളുടെ പട്ടികയില്‍ സോഫ്റ്റ്‌വെയര്‍, സേവന രംഗത്തെ രണ്ടാമത്തെ വലിയ കോടീശ്വരിയായ രാധ വെമ്പു നമ്മുടെ അയല്‍ സംസ്ഥാനക്കാരിയാണ്. വെമ്പുവെന്ന പേരിലൂടെ ഇവരെ ചിലരെങ്കിലും അറിയും. സോഹ സിഇഒയും സഹസ്ഥാപകനുമായ ശ്രീധര്‍ വെമ്പുവിന്റെ സഹോദരിയാണ് രാധ. 103 പേരെ പിന്തള്ളിയാണ് കഴിഞ്ഞ വര്‍ഷം രാധ വെമ്പു ലോകത്തിലെ രണ്ടാമത്തെ സമ്പന്നയായ സെല്‍ഫ് മെയ്ഡ് വനിതയെന്ന സ്ഥാനത്തിലേക്ക് എത്തിയത്. ഈ പട്ടികയില്‍ 81 ശതമാനം പേരും ചൈനയില്‍ നിന്നുള്ളവരാണ്.

ആരാണ് രാധ വെമ്പു, സോഹോയില്‍ അവര്‍ക്ക് എന്താണ് കാര്യം?

Stories you may like

ഒരു വർഷമായി പഴങ്കഞ്ഞിയാണ് പ്രഭാതഭക്ഷണം; രോഗം പൂർണമായും മാറിയെന്ന് ശതകോടീശ്വരൻ

സോഹോ ഒരു ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് കമ്പനിയാണ്. 1996ല്‍ ശ്രീധര്‍ വെമ്പുവും രാധയും ചേര്‍ന്നാണ് സോഹോ ആരംഭിക്കുന്നത്. സോഹോയിലെ ഭൂരിപക്ഷ ഓഹരികളും രാധയുടെ ഉടമസ്ഥതയിലാണ്. 2700 കോടി രൂപയുടെ ലാഭമാണ് കമ്പനി കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയത്. ഒരു ബൂട്ട്‌സ്ട്രാപ്പ് കമ്പനിയെ (കുറഞ്ഞ മൂലധനത്തില്‍ അല്ലെങ്കില്‍ പുറമേ നിന്നുള്ള നിക്ഷേപങ്ങളെ ആശ്രയിക്കാതെ പ്രവര്‍ത്തിക്കുന്ന കമ്പനി) സംബന്ധിച്ചെടുത്തോളം ഇത് പുതിയ റെക്കോഡാണ്. സോഹയുടെ 80 ശതമാനം ഓഹരികളും വെമ്പു കുടുംബത്തിന്റെ ഉടമസ്ഥതയിലാണ്.

വിദ്യാഭ്യാസവും വ്യക്തിജീവിതവും

1972 ഡിസംബര്‍ 24ന് ചൈന്നെയിലാണ് രാധയുടെ ജനനം. മദ്രാസ് ഹൈക്കോടതിയില്‍ സ്‌റ്റെനോഗ്രാഫറായിരുന്ന സുബ്രഹ്‌മണ്യ മൂര്‍ത്തിയാണ് പിതാവ്. ചെന്നൈയിലെ നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മദ്രാസ് ഐഐടിയിലായിരുന്നു രാധയുടെ ബിരുദപഠനം. ഇന്‍ഡസ്ട്രിയല്‍ മാനേജ്‌മെന്റിലാണ് അവര്‍ ബിരുദമെടുത്തത്.

കരിയര്‍

1996ല്‍ ഉന്നത വിദ്യാഭ്യാസം നടത്തിക്കൊണ്ടിരിക്കെയാണ് രാധയും പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ പിഎച്ച്ഡി എടുത്ത സഹോദരന്‍ ശ്രീധറും ചേര്‍ന്ന് ഒരു കമ്പനി ആരംഭിക്കുന്നത്. തുടക്കത്തില്‍ അഡ്‌വെന്‍നെറ്റ് എന്നായിരുന്നു കമ്പനിയുടെ പേര്. പിന്നീടത് സോഹോ കോര്‍പ്പറേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്തു. രാധയുടെ മറ്റൊരു സഹോദരനായ ശേഖറിനും കമ്പനിയില്‍ ഉടമസ്ഥാവകാശം ഉണ്ട്. സോഹോ മാത്രമല്ല, ജാനകി ഹൈടെക് അഗ്രോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കാര്‍ഷിക എന്‍ജിഒയുടെയും ഹൈലാന്‍ഡ് വാലി കോര്‍പ്പറേഷന്‍ എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെയും ഡയറക്ടറും കൂടിയാണ് രാധ.

ആസ്തി

കഴിഞ്ഞിടെ പുറത്തുവിട്ട 2023 M3M ഹുരുണ്‍ ലോക സമ്പന്ന പട്ടിക പ്രകാരം 4 ബില്യണ്‍ ഡോളറാണ് രാധ വെമ്പുവിന്റെ ആസ്തി. സോഹയിലെ ഓഹരികളാണ് രാധ വെമ്പുവിന്റെ ആസ്തി.

Tags: second richest self-made womansoftware and servicesZoho Corporationsridhar vembuRadha Vembu
Share54TweetSendShare

Discussion about this post

Latest stories from this section

റഷ്യയിൽ നിന്നുളള എണ്ണ ഇറക്കുമതി വീണ്ടും സർവ്വകാല റെക്കോഡിൽ; മെയ് മാസത്തിൽ 15 ശതമാനം വർദ്ധന; വിലയിലും വൻ ഇടിവ്; ഒപെക് രാജ്യങ്ങൾക്ക് വൻ തിരിച്ചടി

ചൈനീസ് കമ്പനികളുടെ വ്യാവസായിക ലാഭത്തിൽ വൻ ഇടിവ്; 2023 ലെ ആദ്യ നാല് മാസത്തിൽ ഇടിവ് 21.4 ശതമാനം

ഓസ്‌ട്രേലിയൻ കമ്പനികളെ ഇന്ത്യയിലേക്ക് നിക്ഷേപത്തിന് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; സിഇഒമാരുമായി കൂടിക്കാഴ്ച നടത്തി

ഹിൻഡൻബർഗ് മറികടന്ന് പവർഫുള്ളായി അദാനി ഗ്രൂപ്പ്; ഓഹരി വിപണിയിൽ വൻ മുന്നേറ്റം

Next Post

‘അയാം താ ബട്ട് യൂ ആർ നോട്ട് താ‘: ചിന്താ ജെറോമിനെ ട്രോളി വിനായകൻ

Latest News

ബലാത്സംഗ കേസിൽ യുവതിക്ക് മംഗല്യദോഷം ഉണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി; ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ബ്ലാക്കിൽ ടിക്കറ്റ് നൽകി ഏജന്റ് പറ്റിച്ചതോടെ സീറ്റ് പോയി, യാത്രക്കാരിൽ നിന്ന് അപമാനമേറ്റ് മാറിനിന്നു; പിന്നാലെ അപകടം; തൃശൂർ സ്വദേശികളുടെ അത്ഭുത രക്ഷപ്പെടൽ

എസ്എഫ്ഐ ആൾമാറാട്ട കേസ്; കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശം ;അതുവരെ ഒന്നാം പ്രതിയായ പ്രിൻസിപ്പൽ ജി.ജെ.ഷൈജുവിനെതിരെ അറസ്റ്റുണ്ടാവില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

ഒഡീഷ ട്രെയിൻ ദുരന്തം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി; വിവരങ്ങൾ അറിയാം

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി; ആദ്യം കിട്ടിയത് 500 രൂപ; കൈക്കൂലി വാങ്ങി മാസം 40,000 സമ്പാദിക്കാറുണ്ടെന്നും സുരേഷ് കുമാർ

‘എന്റെ ഭാര്യ കഴിഞ്ഞാൽ ഏറ്റവും സുന്ദരിയായ കഴിവുള്ള നടി’:കീർത്തി സുരേഷിനെകുറിച്ച് ബോണികപൂറിൻറെ വാക്കുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies