സലാല: അടിസ്ഥാനരഹിതമായ അവകാശവാദവുമായി തീവ്ര ഇസ്ലാമിക മതപ്രഭാഷകൻ സാക്കീർ നായിക്. ഇന്ത്യയിലെ ഹിന്ദുക്കൾ ഭൂരിഭാഗവും തന്നെ സ്‌നേഹിക്കുന്നുവെന്നാണ് ഒമാനിൽ നടന്ന ഒരു സെമിനാറിൽ ഇയാൾ വാദിച്ചത്.
ഇന്ത്യയിലെ ബഹുഭൂരകിപക്ഷം ഹിന്ദുക്കളും തന്നെ സ്‌നേഹിക്കുന്നു, അതാണ് എല്ലാവർക്കും പ്രശ്‌നമെന്ന് സാക്കിർ നായിക് പറഞ്ഞു. ഒമാനിൽ ‘ഖുറാൻ ഒരു ആഗോള ആവശ്യകത’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു സക്കീർ നായിക്.
ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കളും എന്നെ സ്‌നേഹിക്കുന്നു എന്നതാണ് പ്രശ്‌നം. വോട്ട് ബാങ്കിന് പ്രശ്നമുണ്ടാക്കുന്ന തരത്തിൽ അവർ എന്നെ സ്‌നേഹിക്കുന്നു. ഇന്ത്യയിൽ, ഞാൻ ചർച്ചകളും സെമിനാർ നടത്തുമ്പോൾ, നൂറുകണക്കിന്, ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കാറുണ്ട്, 50 ദശലക്ഷം മുതൽ 100 ദശലക്ഷം വരെ, പ്രത്യേകിച്ച് ബീഹാറിലും കിഷൻഗഞ്ചിലും. ഇവരിൽ 20 ശതമാനം മുസ്ലീങ്ങളല്ല എന്നതാണ് ഇതിലെ പ്രത്യേകത.
തന്റെ പ്രഭാഷണങ്ങളിൽ പങ്കെടുക്കുന്ന അമുസ്ലീങ്ങളായവർ പലരും നല്ല അഭിപ്രായം പറയാറുണ്ടെന്നും ,തങ്ങളുടെ മതത്തെ കുറിച്ച് 40 മണിക്കൂർ പ്രഭാഷണം കേട്ടിട്ടും പ്രത്യേകിച്ച് ഒന്നും മനസിലായില്ല. പക്ഷേ ഇസ്ലാമിനെ കുറിച്ച് 2 മണിക്കൂർ പ്രഭാഷണം കേട്ടപ്പോൾ മനസിലായെന്ന് അമുസ്ലീങ്ങൾ പറഞ്ഞതായി ഇയാൾ അവകാശപ്പെട്ടു.
അതേസമയം ഒളിവിൽ കഴിയുന്ന സാക്കിർ നായിക് ഒമാനിലെത്തിയെന്ന റിപ്പോർട്ടുകൾക്കിടയിൽ, നായിക്കിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാക്കിർ നായിക് ഇന്ത്യയിൽ നിരവധി കേസുകളിലെ പ്രതിയാണ്. നിയമത്തിൽ നിന്ന് ഒളിച്ചോടുന്ന അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറണമെന്ന ആവശ്യം ഒമാൻ അധികൃതർ മുമ്പാകെ ഉന്നയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
Discussion about this post