ഇടുക്കി : തൊടുപുഴയിൽ കോളേജ് വിദ്യാർത്ഥികൾ അടങ്ങുന്ന ലഹരിമരുന്ന് സംഘത്തെ പോലീസ് പിടികൂടി. കോളേജുകൾ കേന്ദ്രീകരിച്ച് കഞ്ചാവും ലഹരിമരുന്നുകളും വിൽപ്പന നടത്തുന്ന ആറംഗ സംഘമാണ് അറസ്റ്റിലായത്.
വെങ്ങല്ലൂരിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ മൂന്ന് നിയമവിദ്യാർത്ഥികൾ അറസ്റ്റിലായി. ആലപ്പുഴ സ്വദേശി ശ്രീരാജ്, തൃശൂർ സ്വദേശി ജീവൻ, കൊല്ലം സ്വദേശി ഷജീർ എന്നിവരാണ് അറസ്റ്റിലായത്. ഇവർ നൽകിയ മോഴിയുടെ അടിസ്ഥാനത്തിൽ മുതലക്കോടം സ്വദേശി ജിബിൻ, ഞറുക്കുറ്റി സ്വദേശി സനൽ, കോഴിക്കോട് ബേപ്പൂർ സ്വദേശി സരിഗ എന്നിവരെയും അറസ്റ്റ് ചെയ്തു.
തമിഴ്നാട്ടിൽ നിന്നും കഞ്ചാവെത്തിച്ച് വിൽപ്പന നടത്തുന്ന നിരവധി പേർ സംഘത്തിലുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകാൻ സാധ്യതയുണ്ട്.
Discussion about this post