Monday, September 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മോദിക്ക് മാത്രമല്ല, ഇന്ത്യയിലെ ഓരോ പൗരന്മാർക്കും ഇപ്പോൾ രാഹുൽ ഗാന്ധിയെ ഭയമാണ്; കോൺഗ്രസ് ഭരണം വന്നാൽ രാജ്യം പതിറ്റാണ്ടുകൾ പിന്നോട്ട് പോകും എന്ന് അവർ ഭയക്കുന്നു; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

by Brave India Desk
Mar 26, 2023, 02:08 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്നെ ഭയമാണെന്നാണ് മുൻ വയനാട് എംപി രാഹുൽ ഗാന്ധിയുടെ പരാമർശം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഇനിയും ചോദ്യങ്ങൾ ചോദിക്കുമോ എന്ന് ഭയന്നാണ് തന്നെ അയോഗ്യനാക്കിയത് എന്നും, എന്നാൽ താൻ ഇനിയും ചോദ്യങ്ങൾ ചോദിക്കുമെന്നും കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ രാഹുൽ പറഞ്ഞിരുന്നു. ഇതാണ് നിലവിലെ ചർച്ചാവിഷയം. ഇതിൽ പ്രതികരിച്ചുകൊണ്ട് ജിതിൻ ജേക്കബ് പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

മോദിക്ക് മാത്രമല്ല, ഇന്ത്യയിലെ ഓരോ പൗരന്മാർക്കും ഇപ്പോൾ രാഹുൽ ഗാന്ധിയെ ഭയമാണെന്ന് ജിതിൻ ജേക്കബ് പോസ്റ്റിൽ പറയുന്നു. 65% വരുന്ന ഇന്ത്യയിലെ യുവജനതയ്ക്ക് രാഹുൽ ഗാന്ധിയെ ഭയമാണ്. വീണ്ടും കോൺഗ്രസ് ഭരണം വന്നാൽ ഇന്ത്യ പതിറ്റാണ്ടുകൾ പിന്നോട്ട് പോകും എന്ന് അവർ ഭയക്കുന്നു. ഇന്ത്യയിൽ 2004 മുതൽ 2014 വരെ കണ്ടതും കേട്ടതുമായ ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതികൾ ആവർത്തിക്കും എന്ന് ഇന്ത്യക്കാർ ഭയപ്പെടുന്നു.

Stories you may like

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

ഒരു പാർട്ടിയെ നയിക്കാൻ പോലും കഴിയാത്ത, തിരഞ്ഞെടുപ്പിൽ തോൽവി ഭയന്ന് ഓടി ഒളിച്ച ദുർബലനായ ഒരാൾ ഭരണാധികാരി ആയ നാട്ടിൽ പുതിയ വ്യവസായങ്ങൾ പോലും തുടങ്ങാൻ വ്യവസായികൾ ഭയക്കും. അത് തൊഴിലില്ലായ്മ രൂക്ഷമാക്കും, നികുതി വരുമാനം കുത്തനെ ഇടിയും. കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയെ 2047 ൽ ഒരു ഇസ്ലാമിക രാഷ്ട്രമാക്കാൻ ശ്രമിക്കുന്നവർക്ക് അത് അനുകൂല ഘടകം ആകും എന്ന് ഇന്ത്യക്കാർ ഭയക്കുന്നു.

കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയെ 2047 ൽ ഒരു ഇസ്ലാമിക രാഷ്ട്രമാക്കാൻ ശ്രമിക്കുന്നവർക്ക് അത് അനുകൂല ഘടകം ആകും എന്ന് ഇന്ത്യക്കാർ ഭയക്കുന്നു. ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന റോഡ്, റെയിൽ, ഷിപ്പിങ്ങ് അടക്കമുള്ള വമ്പൻ അടിസ്ഥാന വികസന കുതിപ്പ് അഴിമതിയിൽ കുളിച്ച് ഇല്ലാതാകും എന്ന് ഇന്ത്യ ഭയപ്പെടുന്നു. ഒരു കാലത്ത് വെടിയൊച്ചകൾ മാത്രം കേട്ടിരുന്ന കശ്മീരിലും, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഇന്ന് വികസന കുതിപ്പാണ്. തോക്ക് പിടിച്ചവർ ഇന്ന് ജോലി ചെയ്ത് ജീവിക്കുന്നു. കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ വീണ്ടും പഴയ കാലത്തേക്ക് തിരിച്ചു പോകുമോ എന്ന് അവിടുത്തെ ജനം ഭയപ്പെടുന്നുവെന്നും പോസ്റ്റിൽ പറയുന്നു.

നിങ്ങളെ ഇന്ത്യൻ കോടതി ശിക്ഷിച്ചപ്പോൾ അതിനും കുറ്റം ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക്. അതിന്റെ പേരിലും ജനാധിപത്യം തകർന്നു എന്ന് നിങ്ങൾ നിലവിളിക്കുന്നു, നിങ്ങളുടെ അനുയായികൾ രാജ്യത്ത് കലാപത്തിന് ആഹ്വാനം ചെയ്യുന്നു. യഥാർത്ഥത്തിൽ ജനാധിപത്യത്തിലും, നീതിന്യായ വ്യവസ്ഥയിലും വിശ്വാസം ഇല്ലാത്തത് രാഹുൽ ഗാന്ധിക്കാണെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം-

‘മോദിക്ക് രാഹുൽ ഗാന്ധിയെ ഭയം’ എന്നാണ് പ്രചാരണം.
മോദിക്ക് മാത്രമല്ല രാഹുൽ ഗാന്ധിയെ ഭയം. ഇന്ത്യയിലെ ഓരോ പൗരന്മാർക്കും ഇപ്പോൾ രാഹുൽ ഗാന്ധിയെ ഭയമാണ്.

65% വരുന്ന ഇന്ത്യയിലെ യുവജനതയ്ക്ക് രാഹുൽ ഗാന്ധിയെ ഭയമാണ്. വീണ്ടും കോൺഗ്രസ്‌ ഭരണം വന്നാൽ ഇന്ത്യ പതിറ്റാണ്ടുകൾ പിന്നോട്ട് പോകും എന്ന് അവർ ഭയക്കുന്നു.
കുടുംബ ആധിപത്യത്തിലും, പ്രാദേശീക വാദത്തിലും, മത താൽപ്പര്യത്തിലും, ശത്രു രാജ്യങ്ങളുടെ താൽപ്പര്യങ്ങൾക്കും നിലകൊള്ളുന്ന നിരവധി പാർട്ടികളെ ഒന്നിച്ചു ചേർത്ത് കോൺഗ്രസ്‌ ഇന്ത്യ ഭരിച്ചാൽ, ഇന്ത്യയിൽ 2004 മുതൽ 2014 വരെ കണ്ടതും കേട്ടതുമായ ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതികൾ ആവർത്തിക്കും എന്ന് ഇന്ത്യക്കാർ ഭയപ്പെടുന്നു.

സ്വന്തമായി ഒരു തീരുമാനവും കൈക്കൊള്ളാൻ കഴിയാത്ത ദുർബലനായ രാഹുൽ ഗാന്ധിയെ പോലെ ഒരാൾ വെറും പാവയായി ഭരണത്തിൽ ഇരുന്നാൽ ഇന്ത്യയിൽ അനേകം അധികാര കേന്ദ്രങ്ങൾ സൃഷ്ടിക്കപെടും എന്ന് ഭാരതീയർ ഭയപ്പെടുന്നു.
കൂട്ടുകക്ഷി സർക്കാർ നിലനിർത്താൻ രാജ്യതാൽപ്പര്യം ബലികഴിക്കും എന്ന് ഇന്ത്യക്കാർ ഭയപ്പെടുന്നു.

കൂട്ടുകക്ഷി ഭരണത്തിൽ, ദുർബലനായ ഒരു പ്രധാനമന്ത്രി രാജ്യം ഭരിച്ചാൽ ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം ഒന്നും വരില്ല എന്ന് മാത്രമല്ല, നിലവിൽ നിക്ഷേപിച്ചവർ പോലും ഇന്ത്യയിൽ നിന്ന് നിക്ഷേപം പിൻവലിക്കും എന്ന് ഇന്ത്യക്കാർ ഭയക്കുന്നു.
ഒരു പാർട്ടിയെ നയിക്കാൻ പോലും കഴിയാത്ത, തിരഞ്ഞെടുപ്പിൽ തോൽവി ഭയന്ന് ഓടി ഒളിച്ച ദുർബലനായ ഒരാൾ ഭരണാധികാരി ആയ നാട്ടിൽ പുതിയ വ്യവസായങ്ങൾ പോലും തുടങ്ങാൻ വ്യവസായികൾ ഭയക്കും. അത് തൊഴിലില്ലായ്മ രൂക്ഷമാക്കും, നികുതി വരുമാനം കുത്തനെ ഇടിയും. അത് ഇന്ത്യക്കാരെ ഭയപ്പെടുത്തുന്നു.
കർഷക ആത്മഹത്യകൾ വാർത്തയിൽ നിറഞ്ഞു നിന്ന 2004 – 2014 കാലത്തേക്ക് ഇന്ത്യ വീണ്ടും തിരികെ പോകും എന്ന് 11 കോടി വരുന്ന ഇന്ത്യയിലെ കർഷകർ ഭയപ്പെടുന്നു.
കോൺഗ്രസ്‌ ഭരണകാലത്ത് ഇന്ത്യയിൽ എവിടെയും എപ്പോഴും തീവ്രവാദി ആക്രമണം ഉണ്ടാകും എന്ന് ഭയന്ന് ജീവിച്ചിരുന്ന ഇന്ത്യക്കാർക്ക് 2014 ന് ശേഷം സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നു. വീണ്ടും കോൺഗ്രസ്‌ വന്നാൽ ഇന്ത്യയിൽ തീവ്രവാദികൾ നിരന്തരം ഭീകരക്രമണം നടത്തും എന്ന് ഇന്ത്യക്കാർ ഭയപ്പെടുന്നു.
കോൺഗ്രസ്‌ വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയെ 2047 ൽ ഒരു ഇസ്ലാമിക രാഷ്ട്രമാക്കാൻ ശ്രമിക്കുന്നവർക്ക് അത് അനുകൂല ഘടകം ആകും എന്ന് ഇന്ത്യക്കാർ ഭയക്കുന്നു.

2014 ലിൽ ലോകത്തിലെ ഏറ്റവും വലിയ പത്താമത്തെ സമ്പത് വ്യവസ്‌ഥ ആയിരുന്ന ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പത് വ്യവസ്ഥ ആയി. 2030 ൽ ലോകത്തിലെ ഏറ്റവും വലിയ 3 മത്തെ സമ്പത് വ്യവസ്ഥ ആകാനുള്ള കുതിപ്പിൽ ഇന്ത്യയിൽ ദുർബലനായ ഒരു ഭരണാധികാരിയും, കൂട്ടുകക്ഷി ഭരണവും ആണെങ്കിൽ ഇന്ത്യൻ സമ്പത് വ്യവസ്ഥ തളരും എന്ന് ഇന്ത്യക്കാർ ഭയക്കുന്നു.

ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന റോഡ്, റെയിൽ, ഷിപ്പിങ്ങ് അടക്കമുള്ള വമ്പൻ അടിസ്ഥാന വികസന കുതിപ്പ് അഴിമതിയിൽ കുളിച്ച് ഇല്ലാതാകും എന്ന് ഇന്ത്യ ഭയപ്പെടുന്നു.
പൊട്ടിപൊളിഞ്ഞ റോഡുകളും, പഴകി ദ്രവിച്ച ട്രെയ്നുകളും, സമ്പന്നർക്ക് മാത്രം സാധ്യമായിരുന്ന വിമാനയാത്രയും ഒക്കെ ഇന്ന് പഴംകഥകൾ മാത്രം. വീണ്ടും ഇന്ത്യ പഴയതിലേക്ക് തിരിച്ചു പോകുമോ എന്ന് ഇന്ത്യൻ ജനത ഭയപ്പെടുന്നു.
2014 ലിൽ 25000 ത്തിൽ താഴെ ആയിരുന്നു ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് ഇന്ന് 60000 ത്തിന് മുകളിൽ നിൽക്കുന്നു. രാഹുൽ ഗാന്ധിയെ പോലെ ദുർബലനായ പ്രധാനമന്ത്രിയും, കോൺഗ്രസ്‌ ഭരണവും ഇന്ത്യയിൽ ഉണ്ടായാൽ അത് സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം നടത്തിയിട്ടുള്ള 11 കോടി ഇന്ത്യക്കാരെ ബാധിച്ചേക്കാം. സ്റ്റോക്ക് മാർക്കറ്റിൽ വൻ തകർച്ച ഉണ്ടാകും. അതുകൊണ്ട് അവരും ഭയക്കുന്നു.

ഒരു കാലത്ത് വെടിയൊച്ചകൾ മാത്രം കേട്ടിരുന്ന കശ്മീരിലും, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഇന്ന് വികസന കുതിപ്പാണ്. തോക്ക് പിടിച്ചവർ ഇന്ന് ജോലി ചെയ്ത് ജീവിക്കുന്നു. കോൺഗ്രസ്‌ വീണ്ടും അധികാരത്തിൽ വന്നാൽ വീണ്ടും പഴയ കാലത്തേക്ക് തിരിച്ചു പോകുമോ എന്ന് അവിടുത്തെ ജനം ഭയപ്പെടുന്നു.

കോൺഗ്രസ്‌ ഭരണകാലത്ത് സർക്കാർ 1 രൂപ ചെലവഴിക്കുമ്പോൾ വെറും 15 പൈസ മാത്രമായിരുന്നു അർഹരിൽ എത്തിയിരുന്നത്. ബാക്കി 85 പൈസയും അഴിമതിയിലൂടെ കൊള്ളയടിക്കുക ആയിരുന്നു. ഇന്ന് ഓരോ രൂപയും പൗരന്മാരുടെ അക്കൗണ്ടുകളിൽ കൃത്യമായി എത്തുന്നു. ആ അവസ്ഥക്ക് മാറ്റം ഉണ്ടാകുമോ എന്ന് ഇന്ത്യക്കാർ ഭയക്കുന്നു.
കോൺഗ്രസ്‌ ഭരണകാലത്ത് ഇന്ത്യയിൽ വിലക്കയറ്റം 12% വരെ ആയിരുന്നു എങ്കിൽ ഇന്ന് ആഗോള മാന്ദ്യ കാലത്തും ഇന്ത്യയിൽ 6.52% മാത്രം. കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ രാജ്യം വീണ്ടും വിലക്കയറ്റത്തിന്റെ തീച്ചൂളയിൽ വീഴും എന്ന് ഇന്ത്യക്കാർ ഭയക്കുന്നു.
60 കൊല്ലം അവഗണിക്കപ്പെട്ടു കിടന്ന ഗ്രാമീണ ഇന്ത്യയിൽ ഇന്ന് റോഡ്, വൈദ്യുതി, ജലസേചനം തുടങ്ങി എല്ലാവിധ അടിസ്ഥാന സൗകര്യ വികസനവും ലഭ്യമാണ്. ഗ്രാമീണ ഇന്ത്യയുടെ തുടർ വികസനം ഇല്ലാതാകും എന്ന് ഇന്ത്യക്കാർ ഭയക്കുന്നു.

പ്രതിരോധം ഉൾപ്പെടെ ഓരോ വിദേശ ഇടപാടിലും ഇടനിലക്കാർ കമ്മീഷൻ പറ്റിയിരുന്ന വാർത്തകൾ കേട്ട് ശീലിച്ച ഇന്ത്യക്കാർ, 2014 ലിന് ശേഷം മേക്ക് ഇൻ ഇന്ത്യയും, ആത്മ നിർഭർ ഭാരതും വന്ന ശേഷം പ്രതിരോധ സാമഗ്രികൾ ഇന്ത്യയിൽ തന്നെ കൂടുതലും നിർമ്മിക്കുന്നു എന്ന വാർത്തയാണ് കേൾക്കുന്നത്. കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ വീണ്ടും വിദേശത്ത് നിന്ന് പ്രതിരോധ ഇറക്കുമതിയിലൂടെ കമ്മീഷൻ പറ്റുന്ന മുൻകാല വാർത്തകൾ ഉണ്ടാകുമോ എന്ന് ഇന്ത്യക്കാർ ഭയപ്പെടുന്നു.

ഇഷ്ടക്കാർക്ക് പതിനായിരക്കണക്കിന് കോടി രൂപ പൊതുമേഖല ബാങ്കുകളിൽ നിന്ന് നൽകി ഇന്ത്യൻ ബാങ്കിംഗ് രംഗത്തെ ദുർബലപെടുത്തി തകർച്ചയുടെ വക്കിൽ എത്തിച്ച കാലത്ത് നിന്ന് ലോകത്തിലെ ഏറ്റവും ശക്തമായ ബാങ്കിംഗ് സംവിധാനത്തിലേക്ക് ഇന്ത്യ തിരിച്ചു വരുന്നതേ ഉള്ളൂ. വീണ്ടും പഴയ കാലത്തേക്ക് ഇന്ത്യയിലെ ബാങ്കുകളെ കൊണ്ടു പോകുമോ എന്ന് ഇന്ത്യക്കാർ ഭയക്കുന്നു.

കള്ളപ്പണ കേസിൽ അന്വേഷണം നേരിടുന്ന രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുകയും, കോടതി വിധി എതിരായി വന്നാൽ കുടുംബ പാരമ്പര്യം പോലെ ഇന്ത്യയിൽ വീണ്ടും അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമോ എന്നും ഇന്ത്യക്കാർക്ക് ഭയമുണ്ട്.
ഭയമാണ് മിസ്റ്റർ രാഹുൽ ഗാന്ധി.. നിങ്ങളെയും കോൺഗ്രസ്‌ പാർട്ടിയെയും ഇന്ത്യക്കാർക്ക് ഭയമാണ്. നിങ്ങളെ അതുകൊണ്ടാണ് ഇന്ത്യക്കാർ ജനാധിപത്യപരമായി തന്നെ തിരഞ്ഞെടുപ്പിലൂടെ പുറത്താക്കിയത്. അപ്പോൾ നിങ്ങൾ ഇന്ത്യയിൽ ജനാധിപത്യം തകർന്നു എന്ന് പറഞ്ഞ് ജനാധിപത്യ വിശ്വാസികളായ ഇന്ത്യക്കാരെ വിദേശ രാജ്യങ്ങളിൽ പോയി അപമാനിച്ചു.

നിങ്ങളെ ഇന്ത്യൻ കോടതി ശിക്ഷിച്ചപ്പോൾ അതിനും കുറ്റം ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക്. അതിന്റെ പേരിലും ജനാധിപത്യം തകർന്നു എന്ന് നിങ്ങൾ നിലവിളിക്കുന്നു, നിങ്ങളുടെ അനുയായികൾ രാജ്യത്ത് കലാപത്തിന് ആഹ്വാനം ചെയ്യുന്നു. യഥാർത്ഥത്തിൽ ജനാധിപത്യത്തിലും, നീതിന്യായ വ്യവസ്ഥയിലും വിശ്വാസം ഇല്ലാത്തത് നിങ്ങൾക്കാണ് മിസ്റ്റർ രാഹുൽ ഗാന്ധി. നിങ്ങളുടെ ഉള്ളിൽ ഒരു ഏകാധിപതി ഒളിഞ്ഞിരിക്കുന്നു. നിങ്ങൾക്ക് ഒരിക്കലും ഒരു ജനാധിപത്യവാദി ആകാൻ കഴിയില്ല.

അതുകൊണ്ട് മോഡിക്ക് മാത്രമല്ല, ജനാധിപത്യ വിശ്വാസികളായ, ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്ന, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്ന ഓരോ ഇന്ത്യക്കാരനും നിങ്ങളെ ഭയമാണ്. ആ ഭയം കൂടി കൊണ്ടിരിക്കുകയാണ്.

നിങ്ങൾ ഇന്ത്യക്ക് മാത്രമല്ല, ജനാധിപത്യത്തിനും, നീതിന്യായ വ്യവസ്ഥക്കും തന്നെ ഭീഷണിയാണ് എന്ന് നിങ്ങളായി തന്നെ ഇന്ത്യക്കാർക്ക് കാണിച്ചു നൽകി.
ഇന്ത്യക്ക് ഇനിയൊരു തിരിച്ചു പോക്കില്ല മിസ്റ്റർ രാഹുൽ ഗാന്ധി. ജനാധിപത്യത്തിൽ വിശ്വാസം ഇല്ലാത്ത, ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസം ഇല്ലാത്ത, ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസം ഇല്ലാത്ത ഏകധിപത്യ സ്വഭാവം ഉള്ള ഒരാളെ ഇന്ത്യക്കാർക്ക് ഉൾക്കൊള്ളാൻ കഴിയില്ല. അതുകൊണ്ട് തുടർന്നും ഭയത്തോടെ തന്നെ നിങ്ങളെ ഇന്ത്യക്കാർ മാറ്റി നിർത്തുക തന്നെ ചെയ്യും.

ഫേസ്ബുക്ക് പോസ്റ്റ്

Tags: rahul gandhifb postVIRALjithin jacob
Share1TweetSendShare

Latest stories from this section

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

സിനിമ മുഖ്യം! ഏഴു വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നുവെച്ച് കുടുംബം ; ഓർമ്മ വന്നത് ഒന്നര മണിക്കൂറിനു ശേഷം

സിനിമ മുഖ്യം! ഏഴു വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നുവെച്ച് കുടുംബം ; ഓർമ്മ വന്നത് ഒന്നര മണിക്കൂറിനു ശേഷം

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies