മോസ്‌കോ: റഷ്യയെ അന്താരാഷ്ട്ര കായികമേളകളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ലോക ഉത്തേജക വിരുദ്ധ സംഘടനയായ വാഡയുടെ ശുപാര്‍ശ. ഉത്തേജക പരിശോധനകളില്‍ കൃത്രിമം കാട്ടിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. റിയോ ഒളിംപിക്‌സില്‍ നിന്നും റഷ്യന്‍ താരങ്ങളെ മാറ്റി നിര്‍ത്തിയേക്കും.
ഇന്റര്‍നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക് ഫെഡറേഷന്‍ ലോക ഉത്തേജക വിരുദ്ധ സംഘടനയായ വാഡയുടെ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് കടുത്ത നടപടികള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഭരണകൂടത്തിന്റെ അറിവോടെ റഷ്യയില്‍ നിയമലംഘനം നടന്നുവെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.
2012 ലണ്ടന്‍ ഒളിമ്പിക് തന്നെ ഉത്തേജക മരുന്ന് ഉപയോഗം കാരണം അട്ടിമറിക്കപ്പെട്ടു. റഷ്യന്‍ ദേശീയ കായിക സംഘടനയായ അരഫ് ഉത്തേജക വിരുദ്ധ ഏജന്‍സിയായ റുസാഡ എന്നിവയുടെ അറിവോടെയാണ് ഇതെല്ലാം നടന്നരിക്കുന്നത്. വിശദീകരണം ആവശ്യപ്പെട്ട് അരഫിന് അത്‌ലറ്റിക്ക് ഫെഡറേഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
തൃപ്തികരമായ നടപടി ഉണ്ടായില്ലെങ്കില്‍ റിയോ ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഈവന്റുകളില്‍ റഷ്യക്ക് വിലക്കേര്‍പ്പെടുത്തിയേക്കും. അതേ സമയം വാഡയുടെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള നടപടികള്‍ റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് റഷ്യന്‍ കായിക മന്ത്രി വിറ്റാലി മുറ്റ്‌കോ അറിയിച്ചു.
റഷ്യന്‍ ലബോറട്ടറികള്‍ കേന്ദ്രീകരിച്ച് ഉത്തേജക പരിശോധനകള്‍ അട്ടിമറിച്ചെന്നും. പരിശോധനകള്‍ക്കായി സൂക്ഷിക്കണമെന്ന് വാഡ നിര്‍ദ്ദേശിച്ചിരുന്ന സാമ്പിളുകള്‍ റുസാഡ നശിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post