അഗർത്തല: ത്രിപുരയിൽ ബിഎസ്എഫും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിൽ 1385 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ബിഎസ്എഫ് അറസ്റ്റ് അറിയിച്ചു. പടിഞ്ഞാറൻ ത്രിപുരയിലെ ഉറാബാരി ഗ്രാമത്തിൽ നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് ശേഖരം കണ്ടെടുത്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത കഞ്ചാവിന് രണ്ട് കോടിയിലധികം രൂപ വില വരുമെന്നാണ് വിവരം. വീടിന്റെ അടിയിൽ സ്ഥാപിച്ച രഹസ്യ അറകളിൽ കഞ്ചാവ് ഒളിപ്പിച്ച് വച്ചിരുന്നത്. അറസ്റ്റിലായവരെ ചോദ്യം ചെയ്ത് വരികയാണ്.
ത്രിപുരയിൽ നിന്ന് മയക്കുമരുന്ന് എന്ന വിപത്തിനെ തുടച്ചു നീക്കുമെന്നും സംസ്ഥാനത്തെ ലഹരിമുക്തമാക്കാനും അതിരക്ഷാസേന പൂർണ്ണസജ്ജരാണെന്ന് ബിഎസ്എഫ് പ്രസ്താവനയിലൂടെ അറിയിച്ചു. അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്തിനെതിരെയും സംസ്ഥാനത്ത് വലിയ ജാഗ്രതയാണ് പുലർത്തുന്നതെന്നും ബിഎസ്എഫ് അറിയിച്ചു.
Discussion about this post