അലിഗഡ്: ഇറച്ചി കൊണ്ടുവരാത്തതിന്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽ മബുദ്‌നഗർ മേഖലയിലാണ് സംഭവം. സഗീർ എന്നയാളാണ് ഭാര്യ ഗുഡ്ഡോയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
സഗീറും ഭാര്യയും മൂന്ന് കുട്ടികൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇറച്ചി കൊണ്ടുവരാത്തതിന്
സഗീർ ഭാര്യയുമായി വഴിക്കിട്ടിരുന്നു. തർക്കം മുറുകിയതിന് പിന്നാലെയാണ് സഗീർ മക്കളുടെ മുന്നിൽ ഭാര്യയുടെ കഴുത്ത് കത്തി കൊണ്ട് അറുക്കുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിക്കുന്നത്.
ഇറച്ചി കൊണ്ടുവരാത്തതിന്റെ പേരിലാണ് അച്ഛനും അമ്മയും തമ്മിൽ വഴക്കിട്ടതെന്ന് ഇവരുടെ മകൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവസ്ഥലത്ത് വച്ച് യുവതി മരിച്ചിരുന്നു. ഇവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് സിറ്റി എസ്പി കുൽദീപ് ഗുണവത്ത് പറഞ്ഞു.
Discussion about this post