ന്യൂഡൽഹി; രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. ഇന്ന് 1805 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആക്ടീവ് കേസുകളുടെ എണ്ണം 10,000 കടന്നിട്ടുണ്ട്. കൊവിഡ് ബാധിതരായ നാലുപേർ മരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്- 397. കേരളമാണ് രണ്ടാം സ്ഥാനത്തുള്ളത്. 299 കേസുകൾ കൂടി സംസ്ഥാനത്ത് സ്ഥിരീകരിച്ചു. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. പുതിയ കേസുകളിൽ കർണാടക- 209, തമിഴ്നാട് -99, ആന്ധ്രപ്രദേശ് -8 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം
അതേസമയം കോവിഡ് കണക്കുകൾ പ്രകാരം ആക്ടീവ് കേസുകളുടെ പട്ടികയിൽ കേരളമാണ് ഒന്നാമത്.
Discussion about this post