ബാര്‍ക്കോഴ കേസിന്റെ അന്വേഷണ കാലയളവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ പല തവണ വിളിച്ചെന്ന് വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സണ്‍ എം പോള്‍. അന്വേഷണം പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടാണ് വിളിച്ചതെന്നും മാണിയെ സഹായിക്കണമെന്ന് ഒരിക്കലും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മുഖ്യമന്ത്രിയുടെ ചേമ്പറില്വച്ചു പലതവണ സംസാരിച്ചെന്നും വിന്‍സണ്‍ എം പോള്‍ പറഞ്ഞതായി പത്രത്തില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രി നിഷേധിച്ചു.എന്നാല്‍ അന്വേഷണ കാലയളവില്‍ വിന്‍സണ്‍ എം പോളിനെ ബന്ധപ്പെട്ടില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. ആരോപണങ്ങള്‍ തെളിയിച്ചാല്‍ താന്‍ രാജിവയ്!ക്കുമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നുമായിരുന്നു ഉമ്മന്‍ചാണ്ടി പ്രതികരിച്ചതെന്നും ഇന്ത്യന്‍ എക്സ്!പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിജു രമേശിന്റെ കോഴ ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10നാണ് കേസില്‍ ആദ്യ എഫ്ഐആര്‍ സമര്‍പ്പിക്കുന്നത്. എഫ്ഐആര്‍ സമര്മ്മിച്ചതിനു ശേഷം മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും അന്വേഷണഘട്ടത്തില്‍ മുഖ്യമന്ത്രി തന്നെ പലതവണ വിളിച്ചിരുന്നുവെന്നുമാണ് വിന്‍സണ്‍ എം പോള്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് വെളിപ്പെടുത്തിയത്.
മീറ്റിംഗിന്റെ വിശദവിവരങ്ങള്‍ ഓര്‍ക്കുന്നില്ല. വളരെ പെട്ടെന്ന് അന്വേഷണം തീര്‍ക്കണമെന്നായിരുന്നു ആവശ്യം. അടുത്ത നിയമസഭാ സമ്മേളനം തുടങ്ങുന്നതിനു മുമ്പുതന്നെ അന്വേഷണം പൂര്‍ത്തിയാക്കണം തുടങ്ങിയ കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞത്. എഫ്ഐആര്‍ സമര്‍പ്പിക്കുന്നതിനു മുമ്പ് ഉമ്മന്‍ചാണ്ടി വിളിച്ചിരുന്നോയെന്ന ചോദ്യത്തിന് അക്കാര്യം ഓര്‍ക്കുന്നില്ലെന്നാണ് വിന്‍സണ്‍ എം പോള്‍ മറുപടി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post