ന്യൂഡൽഹി : പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്ര സർക്കാർ. മൂന്ന് മാസം കൂടിയാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. ജൂൺ 30 ആണ് രണ്ടും തമ്മിൽ ബന്ധിപ്പിക്കാനുളള അവസാന തീയതി. ഇതിന് മുൻപായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതകമാകും. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് ആണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ ഈ മാസം 31 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിൽ സാങ്കേതിക തടസ്സങ്ങൾ നേരിട്ടതിനാലാണ് സമയം വീണ്ടും നീട്ടിയത്.
ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക സൈറ്റ് സന്ദർശിക്കുന്നതിലൂടെ പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്യാവുന്നതാണ്. വെബ്‌സൈറ്റിലെ ക്വിക്ക് ലിങ്ക്‌സിന് താഴെ നിന്നും ആധാർ തിരഞ്ഞെടുത്ത ശേഷം ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക. തുടർന്ന് ലഭിക്കുന്ന ഒടിടി വഴി സ്ഥിരീകരണം നടത്തുന്നതോടെ പാൻ ലിങ്ക് ചെയ്യുന്ന പ്രക്രിയ പൂർത്തിയാകും.
പാൻ സർവീസ് സെന്ററുകളിൽ നിന്ന് ലഭിക്കുന്ന ഫോം പൂരിപ്പിച്ച് നൽകുന്നതിലൂടെയും ഇവ ബന്ധിപ്പിക്കാം.
മൊബൈൽ ഫോണിൽ നിന്ന് 567678 എന്ന നമ്പറിലേക്കോ 56161 എന്ന നമ്പറിലേക്കോ എസ്എംഎസ് ചെയ്താലും പാൻ-ആധാർ ലിങ്ക് ചെയ്യാനുള്ള വഴി അറിയാം.
Discussion about this post