ലക്‌നൗ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മദ്രസയിലെ സീനിയർ വിദ്യാർത്ഥി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. അലീഗഡ് ജില്ലയിലെ റോരാവർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ മുഫാക്ത ഉലൂം മദ്രസയിലാണ് സംഭവം നടന്നത്. സംഭവത്തിൽ വിദ്യാർത്ഥിയും മൗലവിയമായ അൽതമാസ് നൊമാനെ പോലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 27 നായിരുന്നു സംഭവം. മദ്രസയിലെ വിദ്യാർത്ഥിയായ നൊമാൻ ചെറിയ ക്ലാസിലെ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന മൗലവി കൂടിയാണ്. ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാലുകാരനെ നൊമാൻ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രി മദ്രസയിൽ ഉറങ്ങുകയായിരുന്ന കുട്ടിയെ പ്രതിയായ നൊമാൻ കടന്നുപിടിച്ചു. ഇതോടെ ആൺകുട്ടി ചെറുത്തുനിൽക്കുകയും നിലവിളിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ പ്രതി കുട്ടിയുടെ വായ പൊത്തി ശ്വാസം മുട്ടിക്കാൻ ശ്രമിച്ചു. തുടർന്നാണ് അതിക്രൂരമായി പീഡിപ്പിച്ചത്. പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്നും നൊമാൻ ഭീഷണിപ്പെടുത്തി.
പേടിച്ച് വിറച്ച് വീട്ടിലെത്തിയ കുട്ടിയോട് എന്ത് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ, പതിനാലുകാരൻ സംഭവിച്ചതെല്ലാം വീട്ടുകാരോട് പറഞ്ഞു. തുടർന്ന് കുട്ടിയുടെ വീട്ടുകാർ മദ്രസയിലെത്തി നൊമാനെ മർദ്ദിച്ചു. പോലീസിൽ പരാതി നൽകിയതോടെ അന്വേഷണം നടത്തി നൊമാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post