തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാല താത്കാലിക വിസി നിയമനത്തിന് പരിഗണിക്കാവുന്ന മൂന്ന് പേരുകൾ ഉൾപ്പെടുന്ന പാനൽ സർക്കാർ ഗവർണർക്ക് കൈമാറി. ഡിജിറ്റൽ സർവ്വകലാശാല വിസി സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ബൈജു ഭായ്, പ്രൊഫസർ അബ്ദുൾ നസീർ എന്നിവരാണ് പട്ടികയിൽ ഉള്ളത്. ഇതിൽ ഡോ.സജിയ ഒഴികെയുള്ളവർ മെയ് 31ന് സർവീസിൽ നിന്ന് വിരമിക്കുന്നവരാണ്.
ഈ സാഹചര്യത്തിൽ ഡോ.സജി ഗോപിനാഥ് വിസിയാകാനാണ് കൂടുതൽ സാധ്യത. നേരത്തെ അദ്ദേഹത്തിന്റെ പേര് സർക്കാർ മുന്നോട്ട് വച്ചെങ്കിലും ഗവർണർ തള്ളിയിരുന്നു. കഴിഞ്ഞ ദിവസമാണ് സർക്കാരിന് താത്പര്യമുള്ളവരെ താത്കാലിക വിസിയായി നിയമിക്കാമെന്ന് ഗവർണർ വീണ്ടും അറിയിച്ചത്. നിലവിൽ വിസിയുടെ ചുമതല വഹിക്കുന്ന ഡോ.സിസ തോമസ് 31ന് വിരമിക്കുന്ന സാഹചര്യത്തിൽ ഗവർണർ ഉടൻ ഇക്കാര്യത്തിൽ തീരുമാനം എടുത്തേക്കും.
Discussion about this post