തൃശൂർ: മഹീന്ദ്ര എസ്.യു.വി കാർ വാടകയ്ക്ക് എടുത്ത് ഉടമ അറിയാതെ വിറ്റ സംഭവത്തിൽ പ്രതി പിടിയിൽ. ശ്രീജ എന്ന പൂമ്പാറ്റ സിനിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ഒല്ലൂർ കേശവപ്പടി സ്വദേശിയായ ജിതിൻ എന്നയാളുടെ മഹീന്ദ്ര എസ്.യു.വി കാർ വാടകയ്ക്കെടുത്ത് മറിച്ചുവിൽക്കുകയായിരുന്നു. തുടർന്ന് ജിതിന്റെ പരാതിയിൽ കേസടുത്ത പോലീസ് സിനിയ്ക്കായി വല വിരിക്കുകയായിരുന്നു.
വർച്ച ഉൾപ്പെടെ ഇരുപതോളം കേസുകളിലെ പ്രതിയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ശ്രീജ എന്ന പൂമ്പാറ്റ സിനി. ഒല്ലൂർ സ്റ്റേഷനിൽ മാത്രം എട്ടോളം സ്വർണ്ണ പണയ തട്ടിപ്പ് കേസുകളിലും പ്രതിയാണ്.ഒല്ലൂർ കൂടാതെ പുതുക്കാട്, ടൗൺ, ഈസ്റ്റ്, മാള എന്നീ പോലീസ് സ്റ്റേഷനുകളിലും സിനിക്കെതിരെ കേസുകളുണ്ട്.
Discussion about this post