കൊളംബിയ; അടിവയറ്റിൽ കടുത്ത വേദനയുമായി എത്തി ചികിത്സ തേടിയ 40 കാരന്റെ വിചിത്ര വാദങ്ങൾ കേട്ട് ഞെട്ടി ഡോക്ടർ. കൊളംബിയയിലാണ് സംഭവം.
രോഗാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താനായി ശരീരപരിശോധന നടത്തിയ ഡോക്ടർക്ക് തന്നെ സമീപിച്ച 40കാരന്റെ മലാശയത്തിനുള്ളിൽ എന്തോ തടഞ്ഞിരിക്കുന്നതായി കണ്ടെത്താൻ അധികം സമയം വേണ്ടി വന്നില്ല. ഉടൻ തന്നെ ഇത് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. അപ്പോഴാണ് വലിയ കുക്കുമ്പറാണ് മലാശയത്തിൽ കുടുങ്ങി കിടക്കുന്നതെന്ന് മനസിലായത്.
ഇത്രയും വലിയ കുക്കുമ്പർ എങ്ങനെ എത്തി എന്ന ഡോക്ടറുടെ ചോദ്യത്തിന് രോഗി നൽകിയ ഉത്തരമാണ് ഏവരെയും ഞെട്ടിച്ചത്. താൻ കുക്കുമ്പർ ദിവസവും കഴിക്കുന്ന ആളാണെന്നും അങ്ങനെ കഴിച്ച ഏതോ കുക്കുമ്പറിന്റെ കുരു മുളച്ച് വളർന്നതാണെന്നാണ് ഇയാൾ വാദിക്കുന്നത്. എന്തായാലും ഇയാളുടെ വാദം അംഗീകരിക്കാതിരുന്ന ഡോക്ടർ വിദഗ്ധ കൗൺസിലിംഗിന് നിർദ്ദേശം നൽകി.











