കൊച്ചി :ശ്രീരാമ നവമി ആശംസകളുമായി മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദൻ. ശ്രീരാമന്റെ ചിത്രം പങ്ക് വച്ചാണ് താരം ‘ഹാപ്പി രാമനവമി ‘ആശംസിച്ചിരിക്കുന്നത്. മുൻ വർഷങ്ങളിലും താരം രാമ നവമി ആശംസകളുമായി രംഗത്ത് വന്നിരുന്നു.
മുൻപ് ഹനുമാൻ ജയന്തി ആശംസിച്ച് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിനു താഴെ വിവാദ കമന്റുമായി നടൻ സന്തോഷ് കീഴാറ്റൂർ എത്തിയത് വലിയ ചർച്ചയായിരുന്നു. ഹനുമാൻ സ്വാമിയുടെ ശില്പം പിടിച്ച് നിൽക്കുന്ന ചിത്രം പങ്ക് വച്ചായിരുന്നു ഉണ്ണി മുകുന്ദൻ അന്ന് ഹനുമാൻ ജയന്തി ആശംസ അറിയിച്ചത് ഇതിന് ചുവടെ ആയിരുന്നു സന്തോഷ് കിഴാറ്റൂരിന്റെ വിവാദ കമന്റ്
‘ ചേട്ടാ… നമ്മൾ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം. ഇവിടെ ഈ പോസ്റ്റിട്ടത് ഞാൻ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നിൽ എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടാണ്. ഇതേ പോലുളള കമന്റ് ഇട്ട് സ്വന്തം വില കളയാതെ ‘ ഇത്തരത്തിലായിരുന്നു അന്ന് ഉണ്ണി മുകുന്ദൻ നൽകിയ മറുപടി.
മാളികപ്പുറത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ഗന്ധർവ്വ ജൂനിയർ ആണ് ഉണ്ണിമുകുന്ദൻ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം.ഒരു ഗന്ധർവ്വന്റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആകുന്ന നർമ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
Discussion about this post