ഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഭാര്യയായിരുന്ന
സുനന്ദ പുഷ്കറിന്റെ മരണം പൊളോണിയം മൂലമാണെന്നതിന് തെളിവില്ലെന്ന് ആന്തരികാവയവ പരിശോധനാഫലത്തില്‍ തെളിഞ്ഞു. യു.എസിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ഡല്‍ഹി പോലീസിന് ലഭിച്ചു.
ശശി തരൂര്‍ എം.പിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയേക്കും. ഇന്ത്യന്‍ ലാബുകളില്‍ നടത്തിയ പരിശോധനയില്‍ സുനന്ദയുടെ മരണകാരണം വ്യക്തമാകാത്തതിനെ തുടര്‍ന്നാണ് സാമ്പിളുകള്‍ യു.എസിലേക്ക് അയച്ചത്.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സുനന്ദ പുഷ്കറിനെ ഡല്‍ഹിയിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളില്‍ സുനന്ദയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണന്ന് കണ്ടെത്തി അജ്ഞാതരെ പ്രതികളാക്കി കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
സുനന്ദയുടെ ഇടതുകൈയില്‍ കടിയേറ്റ പാടും വലതു കൈയില്‍ മര്‍ദ്ദനമേറ്റതു പോലുള്ള പാടുകളും നേരത്തെ കണ്ടെത്തിയിരുന്നു, കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച സബ് ഡിവിഷണല്‍ മജിസ്ട്രേട്ട്, സുനന്ദയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന നിഗമനത്തിലാണ് എത്തിയത്. ആദ്യം ലോക്കല്‍ പൊലീസും പിന്നിടും ഡല്‍ഹി ക്രൈംബ്രാഞ്ചും കേസ് ഏറ്റെടുക്കുകയായിരുന്നു.
Discussion about this post