ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി കോടതി. ഡൽഹി റോസ് അവന്യൂ കോടതിയാണ് തള്ളിയത്. ജാമ്യാപേക്ഷയെ എതിർത്ത് സിബിഐ സമർപ്പിച്ച റിപ്പോർട്ടിലെ വസ്തുതകൾ പൂർണമായി അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി വിധി.
പ്രത്യേക ജഡ്ജി എം.കെ നാഗ്പാൽ ആയിരുന്നു ഹർജി പരിഗണിച്ചത്. കഴിഞ്ഞ തവണ ഹർജി പരിഗണിച്ച കോടതി ജാമ്യാപേക്ഷയിൽ റിപ്പോർട്ട് നൽകാൻ സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നായിരുന്നു സിബിഐ റിപ്പോർട്ട് സമർപ്പിച്ചത്. ഇതിനൊപ്പം കേസിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന കേസ് ഡയറിയും സിബിഐ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ശേഖരിച്ച സാഹചര്യത്തിൽ തന്നെ കസ്റ്റഡിയിൽ വയ്ക്കുന്നത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മനീഷ് സിസോദിയ ജാമ്യാപേക്ഷ നൽകിയത്. കേസുമായി താൻ സഹകരിക്കുന്നുണ്ടെന്നും, സിബിഐ ആവശ്യപ്പെടുന്ന ഏത് സമയത്തും ഹാജരാകാമെന്നും സിസോദിയ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.
Discussion about this post