മുംബൈ: രാമനവമി ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ രണ്ട് മരണം. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നവരാണ് മരിച്ചത്. കല്ലേറുണ്ടായ പ്രദേശങ്ങളിൽ സംഘർഷ സമാനമായ സാഹചര്യം തുടരുകയാണ്.
മഹാരാഷ്ട്രയിലെ ഔറംഗബാദ്, മാലഡ്, ജൽഗാവ് എന്നിവിടങ്ങളിലാണ് സംഘർഷമുണ്ടായത്. ഇതിൽ ഔറംഗബാദിലുണ്ടായ അക്രമത്തിലാണ് ഒരാൾക്ക് ജീവൻ നഷ്ടമായത്. 51 കാരനായ ഷെയ്ഖ് മുനീറുദ്ദീൻ ആണ് കൊല്ലപ്പെട്ടത്. ഹിന്ദു വിശ്വാസികളെ ആക്രമിക്കാൻ എത്തിയ സംഘത്തിൽപ്പെട്ടയാളായിരുന്നു മുനീറുദ്ദീൻ. കൂടെയുള്ളവർ എറിഞ്ഞ കല്ല് ശരീരത്തിൽ പതിച്ചാണ് ഷെയ്ഖിന് പരിക്കേറ്റത്. ഇതേ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ ആയിരുന്നു ഇയാൾ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇവിടെയുണ്ടായ സംഘർഷത്തിൽ പോലീസുദ്യോഗസ്ഥർ ഉൾപ്പെടെ 12 പേർക്കാണ് പരിക്കേറ്റിട്ടുള്ളത്.
പശ്ചിമ ബംഗാളിലാണ് സംഘർഷത്തെ തുടർന്നുള്ള രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ധൽക്കോല സ്വദേശിയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ നിരവധി പേർക്ക് പരിക്കേറ്റു. ഹ ൗറ, ശിവപൂർ എന്നിവിടങ്ങളാണ് സംഘർഷം ഉണ്ടായ മറ്റ് പ്രദേശങ്ങൾ.
മഹാരാഷ്ട്രയ്ക്കും ബംഗാളിനും പുറമേ ഗുജറാത്ത്, കർണാടക, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസം സംഘർഷം ഉണ്ടായി. അതേസമയം ഹൗറയിൽ വെള്ളിയാഴ്ചയും ഹിന്ദുക്കൾക്ക് നേരെ മതതീവ്രവാദികളുടെ കല്ലേറുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പോലീസ് റൂട്ട് മാർച്ച് നടത്തി.
Discussion about this post