കൊച്ചി: കൊച്ചിയിൽ വാതകച്ചോർച്ച. ഇടപ്പള്ളി, കളമശ്ശേരി, കാക്കനാട് മേഖലകളിൽ പാചകവാതകത്തിന് സമാനമായ രൂക്ഷഗന്ധമാണ് അനുഭവപ്പെടുന്നത്. കങ്ങരപ്പടിയിലെ ഗ്യാസ് പൈപ്പുകളിൽ ചോർച്ച കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് കൊച്ചിയിലെ പല ഭാഗങ്ങളിലും രാസവാതകത്തിന് സമാനമായ ഗന്ധം പരന്നത്. ഇന്നലെ അർധരാത്രിയോടെ ഇത് കൂടുതൽ രൂക്ഷമായി മാറുകയും ചെയ്തു.
കളമശ്ശേരി, കുസാറ്റ്, കാക്കനാട് മേഖലകളിലാണ് വാതകച്ചോർച്ച അനുഭവപ്പെട്ടത്. പാലാരിവട്ടത്തെ ചില മേഖലകളിലേക്ക് കൂടി പിന്നീട് ഇത് വ്യാപിച്ചു. തൊട്ടുപിന്നാലെ നടത്തിയ പരിശോധനയിലാണ് കങ്ങരപ്പടിയിലെ പൈപ്പുകളിൽ ചോർച്ച കണ്ടെത്തിയത്. ചോർച്ച അടയ്ക്കാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലാണ്. പലർക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ ഇത് അപകടകരമായ രീതിയിലുള്ള വാതകച്ചോർച്ചയല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് അധികൃതർ പറയുന്നത്.
Discussion about this post