അഹമ്മദാബാദ്: മാനനഷ്ടക്കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന രാഹുൽ ഗാന്ധിയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഭിവണ്ടി മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
മഹാത്മാഗാന്ധി വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന രാഹുലിന്റെ പരാമർശത്തിനെതിരായി ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കുൻ ആണ് പരാതി നൽകിയത്.
താൻ ലോകസഭ അംഗവും, രാഷ്ട്രീയ നേതാവും ആയതിനാൽ ധാരാളം യാത്ര ചെയ്യേണ്ടതുണ്ടെന്നും, അതിനാൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണം എന്നുമാണ് രാഹുൽ ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ സമാനമായ മാനനഷ്ടകേസിൽ ശിക്ഷിക്കപ്പെട്ട രാഹുലിനെ അയോഗ്യനാക്കിയെന്നും, അപേക്ഷക്ക് നിലവിൽ പ്രസക്തി ഇല്ലെന്നും പരാതിക്കാരൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടക്കേസ്. ”21ാം നൂറ്റാണ്ടിലെ കൗരവരാണ് ആർഎസ്എസ്” എന്ന പരാമർശത്തിനെതിരെയാണ് കേസ്. ആർഎസ്എസ് അനുഭാവിയായ കമൽ ഭണ്ഡോരിയയാണ് ഹരിദ്വാർ കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ജനുവരിയിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കുരുക്ഷേത്രയിലാണ് രാഹുൽ പ്രസ്താവന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ രാഹുൽ ഗാന്ധിക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടും പ്രതികരിച്ചില്ലെന്നും പരാതിക്കാരൻ ആരോപിച്ചു.
Discussion about this post