Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

യുപിയിൽ ക്രിമിനലുകളുടെ കഷ്ടകാലം തുടരുന്നു; സുരേഷ് റെയ്നയുടെ ബന്ധുക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ കൊടുംക്രിമിനൽ റാഷിദിനെ പോലീസ് വെടിവെച്ച് കൊന്നു

യുപി പോലീസ് തലയ്ക്ക് 50,000 രൂപ വിലയിട്ടിരുന്ന കൊടും കുറ്റവാളിയായിരുന്നു റാഷിദ്

by Brave India Desk
Apr 2, 2023, 06:49 am IST
in India
Share on FacebookTweetWhatsAppTelegram

മുസാഫർ നഗർ: ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ അടുത്ത ബന്ധുക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ കൊടും ക്രിമിനൽ റാഷിദിനെ ഉത്തർ പ്രദേശ് പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. യുപി പോലീസ് തലയ്ക്ക് 50,000 രൂപ വിലയിട്ടിരുന്ന കൊടും കുറ്റവാളിയായിരുന്നു സിപാഹിയ എന്നറിയപ്പെട്ടിരുന്ന റാഷിദ്.

ഷാപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അന്തർ സംസ്ഥാന ഗുണ്ടാ സംഘം തങ്ങുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് പരിശോധന നടത്തുകയായിരുന്ന പോലീസിന് മുന്നിൽ മോട്ടോർ ബൈക്കിലെത്തിയ രണ്ടംഗ സംഘം അകപ്പെട്ടു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ്, കൂടുതൽ പരിശോധനകൾക്ക് തയ്യാറെടുക്കവേ, ഇരുവരും പോലീസിന് നേർക്ക് അപ്രതീക്ഷിതമായി വെടിയുതിർക്കുകയായിരുന്നു.

Stories you may like

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

പോലീസ് തിരിച്ചു നടത്തിയ വെടിവെപ്പിൽ റാഷിദ് കൊല്ലപ്പെടുകയായിരുന്നു. ഇയാളുടെ കൂട്ടാളി പരിക്കുകളോടെ രക്ഷപ്പെട്ടു. അയാൾക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കിയതായി സീനിയർ പോലീസ് സൂപ്രണ്ട് സഞ്ജീവ് സുമൻ അറിയിച്ചു. സംഭവ സ്ഥലത്ത് നിന്നും രണ്ട് തോക്കുകളും പോലീസ് കണ്ടെടുത്തു.

ഏറ്റുമുട്ടലിൽ പരിക്കേറ്റ എസ് എച്ച് ഒ ബാബു സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേഷ് റെയ്നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയത് ഉൾപ്പെടെ നിരവധി കവർച്ചാ- മോഷണ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട റാഷിദ്.

2020 ഓഗസ്റ്റ് 19 അർദ്ധരാത്രി പത്താൻകോട്ടിൽ വെച്ചായിരുന്നു റെയ്നയുടെ ബന്ധുക്കളെ റാഷിദ് കൊലപ്പെടുത്തിയത്. സുരേഷ് റെയ്നയുടെ അമ്മാവനും നിർമ്മാണ കരാറുകാരനുമായ അശോക് കുമാർ, മകൻ കൗശൽ എന്നിവരാണ് റാഷിദ് നയിച്ച കവർച്ചാ സംഘത്തിന്റെ ക്രൂരമായ മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. അശോക് കുമാറിന്റെ ഭാര്യ ആശാ റാണിക്കും മറ്റ് രണ്ട് പേർക്കും ആക്രമണത്തിൽ മാരകമായി പരിക്കേറ്റിരുന്നു.

കേസിലെ മറ്റ് പ്രതികളെയെല്ലാം ഇതിനോടകം ഉത്തർ പ്രദേശ് പോലീസ് രാജസ്ഥാനിലെ ജുൻജുണുവിൽ നിന്നും പിടികൂടിയിരുന്നു. കൊല്ലപ്പെട്ട റാഷിദായിരുന്നു സംഘത്തലവൻ.

Tags: up policeencounterSuresh RainaRashid
Share33TweetSendShare

Latest stories from this section

കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഖജനാവിന് 75 കോടിയുടെ നഷ്ടം; എഐസിസി നീക്കം ഭരണഘടനാ വിരുദ്ധം; കടുത്ത നിലപാടുമായി ഭരണഘടനാ പഠന കേന്ദ്രം!

സസ്‌പെൻസ് ഒടുങ്ങുന്നു; കേരള മുഖ്യമന്ത്രിയെ ഇന്നറിയാം, കെസി വേണുഗോപാൽ സംഘത്തിനൊപ്പമില്ല

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പോർച്ചുഗലിൽ പിടിയിലായ ഇഖ്ബാൽ സിംഗിനെ ഇന്ത്യയിൽ എത്തിച്ചു ; മയക്കുമരുന്ന്-ഭീകരവാദ ശൃംഖലയുടെ നട്ടെല്ലൊടിച്ച് ഇന്ത്യ

പോർച്ചുഗലിൽ പിടിയിലായ ഇഖ്ബാൽ സിംഗിനെ ഇന്ത്യയിൽ എത്തിച്ചു ; മയക്കുമരുന്ന്-ഭീകരവാദ ശൃംഖലയുടെ നട്ടെല്ലൊടിച്ച് ഇന്ത്യ

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഉത്തരവ് റദ്ദാക്കി കർണാടക സർക്കാർ ; എല്ലാ മതപരമായ ചിഹ്നങ്ങളും പ്രദർശിപ്പിക്കാൻ അനുവാദം

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഉത്തരവ് റദ്ദാക്കി കർണാടക സർക്കാർ ; എല്ലാ മതപരമായ ചിഹ്നങ്ങളും പ്രദർശിപ്പിക്കാൻ അനുവാദം

Discussion about this post

Latest News

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഖജനാവിന് 75 കോടിയുടെ നഷ്ടം; എഐസിസി നീക്കം ഭരണഘടനാ വിരുദ്ധം; കടുത്ത നിലപാടുമായി ഭരണഘടനാ പഠന കേന്ദ്രം!

സസ്‌പെൻസ് ഒടുങ്ങുന്നു; കേരള മുഖ്യമന്ത്രിയെ ഇന്നറിയാം, കെസി വേണുഗോപാൽ സംഘത്തിനൊപ്പമില്ല

ഞങ്ങളുടെ ലക്ഷ്യം ഞങ്ങൾ നേടിക്കഴിഞ്ഞു ; വെടിനിർത്തൽ കരാർ അംഗീകരിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ

കുടുംബാംഗങ്ങളെക്കൊണ്ട് നിർബന്ധിത ലൈംഗികബന്ധം; ഹമാസിന്റേത് സമാനതകളില്ലാത്ത ക്രൂരതയെന്ന് ഇസ്രായേൽ റിപ്പോർട്ട്

തായ്‌വാൻ വിഷയത്തിൽ വീഴ്ച സംഭവിച്ചാൽ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങും ; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഷി ജിൻപിംഗ്

തായ്‌വാൻ വിഷയത്തിൽ വീഴ്ച സംഭവിച്ചാൽ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങും ; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഷി ജിൻപിംഗ്

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പോർച്ചുഗലിൽ പിടിയിലായ ഇഖ്ബാൽ സിംഗിനെ ഇന്ത്യയിൽ എത്തിച്ചു ; മയക്കുമരുന്ന്-ഭീകരവാദ ശൃംഖലയുടെ നട്ടെല്ലൊടിച്ച് ഇന്ത്യ

പോർച്ചുഗലിൽ പിടിയിലായ ഇഖ്ബാൽ സിംഗിനെ ഇന്ത്യയിൽ എത്തിച്ചു ; മയക്കുമരുന്ന്-ഭീകരവാദ ശൃംഖലയുടെ നട്ടെല്ലൊടിച്ച് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies