കൊച്ചി: ലിസ്റ്റിൻ സ്റ്റീഫൻ ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ നടൻമാർ വീണ്ടും ഒന്നിക്കുന്നു ‘കളിയാട്ടം’, ‘എഫ്ഐആര്‍’, ‘രണ്ടാം ഭാവം’,’കിച്ചാമണി എംബിഎ’, ‘പത്രം’ തുടങ്ങി ഒരുപാട് ഹിറ്റ് സിനിമകളില്‍ ഒന്നിച്ച താരങ്ങളാണ് സുരേഷ് ഗോപിയും ബിജു മേനോനും. ഇരുവരും വീണ്ടും ഒരു സിനിമയക്കായി ഒന്നിക്കുന്നുവെന്നതാണ് സിനിമാലോകത്തെ പുതിയ വാര്‍ത്ത. എന്നാൽ സിനിമയുടേ പേരോ സംവിധായകനെയോ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. ഒരു കാസ്റ്റിംഗ് കോള്‍ ക്ഷണിച്ചതാണ് ഇവരുടെ പ്രോജക്ടിനെ കുറിച്ച് വാര്‍ത്ത പുറത്തുവരാൻ കാരണം.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫൻ നിര്‍മിക്കുന്ന പ്രോജക്ടിലാണ് ബിജു മേനോനും സുരേഷ് ഗോപിയും ഒന്നിക്കുന്നത്. ബിജു മേനോന്റെ കൗമാര പ്രായം അവതരിപ്പിക്കാനാണ് അഭിനേതാവിനെ തേടുന്നത്. ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ പരസ്യം ബിജു മേനോൻ പങ്കുവെച്ചിട്ടുണ്ട്.
Discussion about this post