തൃശൂർ: തൃശൂരിൽ ഗൃഹനാഥൻ രക്തം ഛർദ്ദിച്ച് മരിച്ചു. അവണൂർ സ്വദേശി അമ്മാനത്ത് വീട്ടിൽ ശശീന്ദ്രൻ (57) ആണ് മരിച്ചത്. രക്തം ചർദ്ദിച്ച് അവശനായ ശശീന്ദ്രനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ശശീന്ദ്രന്റെ ഭാര്യയെയും വീട്ടിൽ ജോലിക്കെത്തിയ രണ്ട് തെങ്ങുകയറ്റ തൊഴിലാളികളെയും സമാനമായ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് രക്തം ചർദ്ദിച്ച് അവശനായ ശശീന്ദ്രനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശശീന്ദ്രന്റെ ഭാര്യയും തെങ്ങുകയറ്റ തൊഴിലാളികളും ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ ശശീന്ദ്രന്റെ വീട്ടിൽ നിന്നാണ് നാല് പേരും പ്രാതൽ കഴിച്ചത്. ഇഡ്ഡലിയായിരുന്നു കഴിച്ചത്. ഇതിനാലാണ് ഭക്ഷ്യവിഷബാധയാകാം മരണകാരണം എന്ന് സംശയിക്കപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷമേ ലഭ്യമാകുകയുള്ളൂ.












