ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു യുവാവിനെ വിവാഹം കഴിച്ച ശേഷം നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ഫരീദ്പൂർ സ്വദേശിനി മുസ്ഖാൻ ഖാനാണ് അറസ്റ്റിലായത്. മുസ്ഖാന് പുറമേ സഹോദരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഫരീദ്പൂർ സ്വദേശി അജയ് സിംഗിനെയാണ് വിവാഹം ചെയ്ത ശേഷം ഭാര്യ മുസ്ഖാൻ ഖാൻ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. നിർബന്ധം അസഹനീയമായപ്പോൾ ഇയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിൽ മുസ്ഖാൻ ഖാൻ, പിതാവ് യൂനിസ് അലി, മാതാവ് ഷെഹെൻഷാഹ് സഹോദരൻ എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. യുവാവിന്റെ പരാതിയിൽ പോലീസ് ഇവർക്കെതിരെ എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295, 295 എ, 298, 504, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഇതിന് പുറമേ ഉത്തർപ്രദേശ് മത സ്വാതന്ത്ര നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസ് എടുത്തിട്ടുണ്ട്. നിലവിൽ മുസ്ഖാനും സഹോദരനും പോലീസ് കസ്റ്റഡിയിൽ ആണ്. കൂടുതൽ അന്വേഷണത്തിന് ശേഷം ഇവരുടെ രക്ഷിതാക്കളെ അറസ്റ്റ് ചെയ്യാനാണ് പോലീസ് തീരുമാനം.
ഇക്കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു മുസ്ഖാൻ ഖാനും അജയും തമ്മിലുള്ള വിവാഹം. അജയ്ക്ക് മുസ്ഖാന്റെ വീട്ടിൽ നിന്നും ഭീഷണിയുണ്ടായിരുന്നു. ഇതേ തുടർന്ന് മറ്റൊരു ഗ്രാമത്തിലായിരുന്നു ഇരുവരും വാടകയ്ക്ക് വീടെടുത്ത് താമസിച്ചിരുന്നത്.
മുസ്ലീം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശം ആയിരുന്നു ഇവിടം. ഇവരുമായി മുസ്ഖാൻ അടുത്തതോടെയാണ് അജയ് സിംഗിനെ മതം മാറ്റാനുള്ള ശ്രമങ്ങൾ മുസ്ഖാൻ ആരംഭിച്ചത്. ഇവരുടെ ഉപദേശം സ്വീകരിച്ച മുസ്ഖാൻ അജയ്‌നോടും കുടുംബത്തോടും ഇസ്ലാം മതം സ്വീകരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് സമ്മതമല്ലെന്ന് കുടുംബം അറിയിച്ചു. ഇതോടെ മതം മാറിയില്ലെങ്കിൽ വീട്ടിലേക്ക് മടങ്ങുമെന്ന് യുവതി ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രശ്‌നം രൂക്ഷമായപ്പോൾ ഇവർ മുസ്ഖാന്റെ വീട്ടിലെത്തി വിവരം പറഞ്ഞു. എന്നാൽ യുവതി പറഞ്ഞത് പോലെ അനുസരിക്കാൻ ആയിരുന്നു കുടുംബം പറഞ്ഞത്. അല്ലാത്ത പക്ഷം കൊന്നു കളയുമെന്നും ഇവർ ഭീഷണിപ്പെടുത്തി.
ഇതിനിടെ നവരാത്രിയുടെ ഭാഗമായി അജയും കുടുംബവും വ്രതമെടുത്ത് വീട്ടിൽ പൂജ നടത്തി. ഇത് കണ്ട മുസ്ഖാൻ പൂജ അലങ്കോലപ്പെടുത്തുകയും വിഗ്രഹങ്ങൾ അടിച്ച് പൊട്ടിക്കുകയുമായിരുന്നു. ഇതിന് പുറമേ ഇവരെകൊണ്ട് പശു ഇറച്ചി തീറ്റിക്കുകയും ചെയ്തു. ഇതോടെ അജയ് പോലീസിൽ പരാതി നൽകുകയായിരുന്നു.
Discussion about this post