Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

കുട്ടികളിലെ ബുദ്ധിവളർച്ചയ്ക്ക് കഴിക്കാൻ 5 ഭക്ഷണങ്ങൾ

കുട്ടികളിലെ തലച്ചോറിന്റെ പ്രവർത്തനത്തെയും ഓർമ ശക്തിയെയും ഏകാഗ്രതയെയും മെച്ചപ്പെടുത്താൻ ശരിയായ ഭക്ഷണത്തിനാകും

by Brave India Desk
Apr 3, 2023, 06:51 am IST
in Health
Share on Facebook
Tweet
WhatsApp
Telegram

പോഷകസമ്പന്നമായ മുലപ്പാലിലൂടെയാണ് കുട്ടികളുടെ ആരോഗ്യത്തിന്റെയും ബുദ്ധിവികാസത്തിന്റെയും ആദ്യ ചുവട് ആരംഭിക്കുന്നത്. ഇന്ന് കുട്ടികൾ കഴിക്കുന്ന ആഹാരം പിന്നീടുള്ള അവരുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതാണ്. അതിനാൽ വളർച്ചക്ക് അനുയോയജമായ ആഹാരം. കുട്ടികൾക്ക് നൽകണം. ആരോഗ്യകരമായ സമീകൃത ഭക്ഷണം ഓരോ കുട്ടികളിലെയും ബുദ്ധിവളർച്ചയെ സ്വാധീനിക്കുന്നു. എല്ലാ ജീവകങ്ങളും ധാതുക്കളും ആരോഗ്യകരമായ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ പോഷകങ്ങളും അവർക്ക് ലഭിക്കുകയുള്ളൂ. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം കൂടിയേ തീരൂ. കുട്ടികളിലെ തലച്ചോറിന്റെ പ്രവർത്തനത്തെയും ഓർമ ശക്തിയെയും ഏകാഗ്രതയെയും മെച്ചപ്പെടുത്താൻ ശരിയായ ഭക്ഷണത്തിനാകും. കുട്ടികളുടെ ഓർമശക്തി വര്‍ധിപ്പിക്കാൻ സഹായിക്കുന്ന നിർബന്ധമായും കുട്ടികൾക്ക് നൽകേണ്ട അഞ്ചു ഭക്ഷണങ്ങൾ പരിചയപ്പെടാം

1. മത്സ്യം

Stories you may like

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

ചെറുമീനുകൾ കുട്ടികൾക്ക് നൽകുന്നത് അവരുടെ ആരോഗ്യത്തിനും ബുദ്ധിവളർച്ചയ്ക്കും ഒരു പോലെ സഹായകമാണ്. മത്സ്യങ്ങളുടെ കൂട്ടത്തിൽ പ്രധാനമായും നൽകേണ്ട ഒന്നാണ് കേര. ഇത് ഒമേഗ 3 ഫാറ്റി ആസിഡിനാൽ സമ്പന്നമാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മത്സ്യം കുട്ടികളുടെ ബുദ്ധി വളർച്ചയ്ക്കും തലച്ചോറിന്റെ മികച്ച പ്രവർത്തനത്തിനും സഹായിക്കും.മുതിർന്ന ആളുകൾക്കും ഇത് ഗുണകരമാണ്. ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. അവിശ്വസനീയമായ ഗുണഗണങ്ങളുള്ള ഇവ ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ്. അയല, മത്തി, കോര മീനുകളിലും ചില ഫിഷ് ഓയിൽ സപ്ലിമെന്റുകളിലും കക്കയിറച്ചിയിലും മുട്ട, ഫ്ലാക്സ് സീഡ് എന്നിവയിലും ഒമേഗ 3 ഫാറ്റി അആസിഡ് അടങ്ങിയിരിക്കുന്നു. എഡിഎച്ച്ഡി ബാധിച്ച കുട്ടികളിൽ ഏകാഗ്രതയും ശ്രദ്ധയും വർധിപ്പിക്കാൻ ഒമേഗ3ഫാറ്റി ആസിഡിനാകും. DHA ധാരാളം ലഭിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം ഗര്‍ഭിണികള്‍ ധാരാളമായി കഴിക്കുന്നത് നല്ലതാണ്.

2 മുട്ട

പ്രോട്ടീന്‍ സമ്പുഷ്ടമാണ് മുട്ട. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു മുട്ടയില്‍ നിന്നും ലഭിയ്ക്കും. ഒരു വ്യക്തിക്ക് ദിവസവും വേണ്ട വൈറ്റമിന്‍ എയുടെ 9.4 ശതമാനം ഒരു താറാവുമുട്ടയില്‍ നിന്നും ലഭിയ്ക്കും. ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് മുട്ട. ഇതില്‍ വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ എന്നിവയാണ് ഇതിനായി സഹായിക്കുന്നത്. വൈറ്റമിന്‍ ഇ ഉള്ളതുകൊണ്ടുതന്നെ ഇത് എളുപ്പത്തില്‍ ദഹിയ്ക്കുകയും ചെയ്യും. പ്രോട്ടീൻ, കൊഴുപ്പ്, വൈറ്റമിൻ എ, ഡി, ഇ, ബി 12 ന്റെ ഉറവിടമാണ് മുട്ട. മുട്ടയുടെ മഞ്ഞക്കരുവിൽ കോളിൻ (choline) അടങ്ങിയിട്ടുണ്ട്. ഇത് ഓർമശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

3 പീനട്ട് ബട്ടർ

പീനട്ട് ബട്ടര്‍ നിലക്കടല അഥവാ കപ്പലണ്ടിയില്‍ നിന്നെടുക്കുന്ന നെയ്യാണ്. ഇത് കൊഴുപ്പുള്ള ഭക്ഷണമാണെന്നു കരുതി പലരും ഒഴിവാക്കാറാണ് പതിവ്.ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെന്നത് സത്യമാണ്. എന്നാല്‍ ഇത് ദോഷകരമല്ല. തടി കൂടാതെ തന്നെ തൂക്കം വര്‍ദ്ധിപ്പിയ്ക്കുവാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ചേരുന്ന നല്ലൊരു ഭക്ഷണമാണിത്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്.നാഡീസ്തരങ്ങളെ സംരക്ഷിക്കുന്ന ആന്റി ഓക്സിഡന്റായ വൈറ്റമിൻ ഇ യാൽ സമ്പുഷ്ടമാണ് പീനട്ട് ബട്ടർ. വൈറ്റമിൻ ബി1 അഥവാ തയാമിനും ഇതിലുണ്ട്. ഇത് കുട്ടികളിലെ തലച്ചോറിന്റെ വികാസത്തിനു നല്ലതാണ്. ഊർജ്ജമേകുന്ന ഗ്ലൂക്കോസും പീനട്ട് ബട്ടറിലുണ്ട്. വാഴപ്പഴം പോലുള്ള പഴങ്ങളോടൊപ്പം ഡിപ്പിംഗ് സോസ് ആയി ഇത് നൽകാവുന്നതാണ്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടും.

4. മുഴുധാന്യങ്ങൾ

കുട്ടികൾക്ക് നൽകുന്ന ഭക്ഷണങ്ങളിൽ പ്രധാപ്പെട്ടവയാണ് ധാന്യങ്ങൾ.ഗ്ലൂക്കോസും ബി വൈറ്റമിനുകളും എല്ലാം അടങ്ങിയവയാണ് മുഴുധാന്യങ്ങളും സെറീയൽസും. ഇവയിൽ ഗ്ലൂക്കോസും ഉണ്ട്. നാഡീവ്യവസ്ഥയ്ക്ക് ആരോഗ്യമേകുന്ന ഇവ കുട്ടികളുടെ ഭക്ഷണത്തിൽ തീർച്ചയായും ഉൾപ്പെടുത്തണം. മുഴുവന്‍ ധാന്യങ്ങള്‍ക്ക്, അഥവാ തവിടു കളയാത്ത ധാന്യങ്ങള്‍ക്ക് പോഷകങ്ങളേറും. ആരോഗ്യത്തിനു മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ളൊരു പ്രതിരോധ മാര്‍ഗം കൂടിയാണിത്.തവിടു കളയാത്ത ധാന്യങ്ങളില്‍ നാരുകളുടെ അംശം കൂടുതലാണ് എന്നുള്ളതാണ് ഇവയുടെ പ്രധാന ഗുണം. അരി, ഗോതമ്പ്, ധാന്യം എന്നിവയ്‌ക്ക് പുറമേ, ഓട്സ്, ബാർലി, ക്വിനോവ, ഗ്രാനോള, റൈ എന്നിവയും കുട്ടികൾക്ക് ഗുണകരമാകുന്ന ധാന്യങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

5. ബെറിപ്പഴങ്ങൾ

ഫൈബറും ആന്റിഓക്സിഡന്റുകളും ശരിയായ അളവിൽ അടങ്ങിയിട്ടുള്ള പഴങ്ങളാണ് സ്ട്രോബെറി, ബ്ലൂബെറി എന്നിവ. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതിലും ഇവയ്ക്കു കാര്യമായ പങ്കുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം ആരോഗ്യവും പ്രദാനം ചെയ്യുന്നവയാണ് ബെറിപ്പഴങ്ങൾ. വൈറ്റമിൻ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയവയാണ് ബെറിപ്പഴങ്ങൾ. കുട്ടികളുടെ ഓർമശക്തി മെച്ചപ്പെടുത്താൻ നല്ല നിറങ്ങളുള്ള ഇവ സഹായിക്കും. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനു സഹായിക്കുന്ന ഒമേഗ 2ഫാറ്റുകൾ ഇവയുടെ കുരുവിലുണ്ട്. സ്ട്രോബെറി, ചെറി, ബ്ലൂബെറി, ബ്ലാക്ബെറി ഇവ സ്മൂത്തികളിൽ ചേർത്തോ സ്നാക്ക് ആയോ കുട്ടികൾക്ക് നൽകാം.

Tags: foodHealth
Share1
Tweet
Send
Share

Latest stories from this section

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

Latest News

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

സർജിക്കൽ സ്‌ട്രൈക്ക് യഥാർത്ഥത്തിൽ നടന്നോ?ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies