ചെന്നൈ: തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരദമ്പതിമാരാണ് നയൻതാരയും വിഘ്‌നേഷ് ശിവനും. കഴിഞ്ഞ ഒക്ടോബറിലാണ് ഇരുവരും വാടകഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായത്.
ഉയിർ,ഉലകം എന്നീ ഓമനപ്പേരുകളിലാണ് ആരാധകർക്കിടയിൽ കുട്ടികൾ അറിയപ്പെട്ടിരുന്നത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിൽ ദമ്പതിമാരും പൊന്നോമനകളെ അങ്ങനെയാണ് വിളിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ മക്കളുടെ യഥാർത്ഥ പേരുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരങ്ങൾ. സോഷ്യൽ മീഡിയയിലൂടെയാണ് യഥാർത്ഥ പേര് പുറത്തുവിട്ടത്. ഉയിരിന്റെ യഥാർത്ഥ പേര് രുദ്രോനീൽ എൻ. ശിവ എന്നും ഉലകിന്റെ പേര് ദൈവിക് എൻ. ശിവ എന്നുമാണെന്ന് വിഘ്‌നേഷ് ശിവൻ പറഞ്ഞു. പേരിലെ ‘എൻ’ എന്നത് ലോകത്തിലെ ഏറ്റവും മികച്ച അമ്മയായ നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണെന്ന് വിഘ്‌നേഷ് കുറിച്ചു.
Discussion about this post