Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്!  അമ്പത് വർഷത്തിന് ശേഷം ചന്ദ്രനിലേക്ക് പോകുന്ന ആ നാലുപേർ ഇവരാണ്; ആർട്ടെമിസ് II അടുത്ത വർഷം

by Brave India Desk
Apr 4, 2023, 07:18 am IST
in International, Science
Share on Facebook
Tweet
WhatsAppTelegram

‘മനുഷ്യകുലത്തിന് വേണ്ടി ഞങ്ങൾ വീണ്ടും ചന്ദ്രനിലേക്ക് പോകുന്നു’. ആർട്ടെമിസ് II ദൗത്യത്തിൽ അടുത്ത വർഷം ചന്ദ്രനിലേക്ക് പോകുന്ന നാലുപേരെ പ്രഖ്യാപിച്ച് അമേരിക്കൻ ബഹിരാകാശ എജൻസിയായ നാസ. ക്രിസ്റ്റീന കോക്, വിക്ടർ ഗ്ലോവർ, റീഡ് വീസ്മാൻ, ജെറമി ഹൻസൻ എന്നിവരാണ് അമ്പത് വർഷങ്ങൾക്ക് ശേഷം ചന്ദ്രനെ ചുറ്റാൻ പോകുന്ന ആ നാലുപേർ. ഒന്നാം ആർട്ടെമിസ് ദൗത്യം കഴിഞ്ഞ വർഷം വിജയകരായി നടത്തിയതിന് പിന്നാലെയാണ് നാസ ആർട്ടെമിസ് രണ്ടിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്.

ഓറിയോൺ ക്യാപ്സ്യൂളിൽ മനുഷ്യരെ ലൂണാർ ഓർബിറ്റിൽ എത്തിക്കുന്നതിലും സുരക്ഷിതമായി ഭൂമിയിൽ തിരികെ എത്തിക്കുന്നതിലും സ്പേസ് ലോഞ്ച് സിസ്റ്റത്തിനുള്ള വൈദഗ്ധ്യം തെളിയിക്കുന്നതായിരുന്നു ഒന്നാം ആർട്ടെമിസ് ദൗത്യം. പത്തുദിവസം നീണ്ടുനിൽക്കുന്ന രണ്ടാം ആർട്ടെമിസ് ദൗത്യത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളുടെ ആദ്യപടിയാണ്  നാസയുടെ ഈ പ്രഖ്യാപനം.  അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം മനുഷ്യരെ വീണ്ടും ചന്ദ്രനിൽ എത്തിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയായി വേണം ആർട്ടെമിസ് രണ്ടാം ദൗത്യത്തെ കാണാൻ. ഇതിന് മുമ്പ് 1972 ലാണ് മനുഷ്യൻ അവസാനമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയത്. അപ്പോളോ 17 കമാൻഡറായിരുന്ന യൂജിൻ കെർനാനായിരുന്നു അന്ന് ചന്ദ്രനിൽ തന്റെ കാൽപ്പാടുകൾ പതിപ്പിച്ചത്.

Stories you may like

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

ഈ ദശാബ്ദം തന്നെ മനുഷ്യരെ വീണ്ടും ചന്ദ്രോപരിതലത്തിൽ എത്തിക്കാനും അവിടെ സുസ്ഥിരമായ ഔട്ട്പോസ്റ്റ് സ്ഥാപിക്കാനുമാണ് നാസ പദ്ധതിയിടുന്നത്. ഈ ചാന്ദ്രദൗത്യങ്ങൾ ചൊവ്വയിൽ മനുഷ്യരെ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ആത്മവിശ്വാസം പകരുമെന്നാണ് കരുതുന്നത്.

They’re going to the Moon! Introducing the #Artemis II astronauts:

Reid Wiseman (@astro_reid), Commander
Victor Glover (@AstroVicGlover), Pilot
Christina Koch (@Astro_Christina), Mission specialist
Jeremy Hanson (@Astro_Jeremy), Mission specialisthttps://t.co/Hy1110MOEi pic.twitter.com/SeETL5iURu

— NASA’s Johnson Space Center (@NASA_Johnson) April 3, 2023

പതിനെട്ടുപേരിൽ നിന്നാണ് ചന്ദ്രനിലേക്ക് പോകുന്ന നാലംഗ സംഘത്തെ നാസ തെരഞ്ഞെടുത്തത്.  ആദ്യമായി ഒരു സ്ത്രീ ചന്ദ്രനിലേക്ക് പോകുന്നുവെന്ന പ്രത്യേകതയും ആർട്ടെമിസ് രണ്ടാം ദൗത്യത്തിനുണ്ട്.  മുന്നൂറ് ദിവസം തുടർച്ചയായി ബഹിരാകാശത്ത് കഴിഞ്ഞ് റെക്കോഡ് സൃഷ്ടിച്ചയാളാണ് സംഘത്തിലെ വനിതയായ ക്രിസ്റ്റീന കോക്. ചന്ദ്രന് ചുറ്റും തിരിച്ച് ഭൂമിയിലേക്കുമായി  2.3 ദശലക്ഷം കിലോമീറ്റർ ദൈർഘ്യമുള്ള, പത്ത് ദിവസം നീണ്ടുനിൽക്കുന്ന യാത്രയാണ് ആർട്ടെമിസ് രണ്ടാം ദൗത്യം. ശൂന്യാകാശത്ത് കഴിയുന്ന ആസ്ട്രോനട്ടുകൾക്ക് വേണ്ടി ഡിസൈൻ ചെയ്ത ഓറിയോൺ ലൈഫ് സപ്പോർട്ട് സംവിധാനത്തിന്റെയും മറ്റ് സംവിധാനങ്ങളുടെയും ക്ഷമത ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടി ഈ ദൗത്യത്തിനുണ്ട്. തിരികെ ഭൂമിയിലെത്തുന്നതിന് ചന്ദ്രനിലെ ഏറ്റവും ദൂരെയുള്ള വശത്ത് നിന്നും ഏതാണ്ട് 10,300 കിലോമീറ്റർ സഞ്ചരിക്കാനും ആർട്ടെമിസ് രണ്ടാം ദൗത്യം പദ്ധതിയിടുന്നുണ്ട്.

ആറ് അപ്പോളോ ദൗത്യങ്ങളിലായി പന്ത്രണ്ട് ബഹിരാകാശ യാത്രികർ ചന്ദ്രനിൽ കാലുകുത്തിയിട്ടുണ്ട്. 1969ലെ ആദ്യ ദൗത്യത്തിന്റെ ഭാഗമായിരുന്ന നീൽ ആംസോട്രോങ്ങും എഡ്വിൻ ബസ് ആൽഡ്രിനും ആയിരുന്നു ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്.

Tags: lunar missionApollo missionsArtemis-II missionHumans again in Moonnasa
Share10
Tweet
SendShare

Latest stories from this section

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

Discussion about this post

Latest News

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘രാജ്യം അതീവ ജാഗ്രതയിൽ!; സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ വൻ ഭീകരാക്രമണത്തിന് പദ്ധതി; അക്ഷർധാം ആക്രമണത്തിന്റെ സൂത്രധാരന് പിന്നാലെ ഇന്റലിജൻസ്!’

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

അമ്മ നശിച്ച് കാണാൻ ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം ; അമ്മയെന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്ന് ; കെ ബി ഗണേഷ് കുമാർ

എന്നെക്കൊണ്ടും വാ തുറപ്പിക്കാതിരിക്കുന്നതാണ് പുള്ളിക്ക് നല്ലത്!’; സുകുമാരൻ നായർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ബി. ഗണേഷ് കുമാർ

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

സിനിമയ്ക്കും ഷോപ്പിംഗിനും ആളെ തരാം!’; ഇൻസ്റ്റയിലെയും ടെലഗ്രാമിലെയും ‘റെന്റ് ബോയ്ഫ്രണ്ട്’ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്!

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies