തൃശ്ശൂർ: റെയിൽവേ സ്റ്റേഷനിൽ പെട്രോളുമായി യുവാവിനെ പിടികൂടി ആർപിഎഫ്. കോട്ടയം സ്വദേശി സേവിയർ വർഗീസ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും രണ്ടര ലിറ്റർ പെട്രോൾ ഉദ്യോഗസ്ഥർ പിടികൂടി.
രാവിലെയോടെയായിരുന്നു സംഭവം. ബംഗളൂരു- കന്യാകുമാരി ഐലന്റ് എക്സ്പ്രസിലാണ് സേവിയർ വർഗ്ഗീസ് എത്തിയത്. തീവണ്ടിയിൽ യുവാവിന്റെ വാഹനം ഉണ്ടായിരുന്നു. വാഹനം തീവണ്ടിയിൽ കയറ്റുമ്പോൾ പെട്രോൾ പാടില്ല. ഇക്കാരണത്താലാണ് പെട്രോൾ കുപ്പിയിലാക്കി കൈവശം സൂക്ഷിച്ചതെന്നാണ് യുവാവ് പറയുന്നത്. സംഭവത്തിൽ ആർപിഎഫ് അന്വേഷണം ആരംഭിച്ചു.
Discussion about this post