റായ്പൂർ: വിവാഹ സമ്മാനമായി കിട്ടിയ ഹോം തിയേറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ചു. ഛത്തീസ്ഗഢിലെ കവാർഡയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.
ഏപ്രിൽ ഒന്നിനായിരുന്നു ഹേമേന്ദ്ര മെരാവി എന്ന 22 വയസ്സുകാരന്റെ വിവാഹം. വിവാഹപ്പിറ്റേന്ന് മെരാവിയും സംഘവും തങ്ങൾക്ക് ലഭിച്ച സമ്മാനങ്ങൾ പരിശോധിക്കുകയായിരുന്നു. സമ്മാനമായി കിട്ടിയ ഹോം തിയേറ്റർ പ്രവർത്തിപ്പിക്കുന്നതിനായി വൈദ്യുതിയുമായി ബന്ധിപ്പിച്ചതോടെ, ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
സംഭവത്തിൽ ഫ്ലാറ്റിന്റെ മേൽക്കൂര തകർന്നു. സഹോദരൻ രാജ്കുമാറിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ഒന്നര വയസുള്ള കുട്ടി ഉൾപ്പെടെ നാല് പേർ ചികിത്സയിലാണ്.
പൊട്ടിത്തെറിയുടെ കാരണം ഇതുവരെയും കണ്ടെത്തിയിട്ടില്ല. കമ്മ്യൂണിസ്റ്റ് ഭീകരവാദികൾക്ക് ശക്തമായ സ്വാധീനമുള്ള മേഖലയിലായിരുന്നു ദുരന്തം.
Discussion about this post