താമര എല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാൽ ആയിരം ഇതളുകൾ ഉള്ള താമര കണ്ടിട്ടുണ്ടാകുമോ ? സാധ്യത കുറവാണ് . എന്നാൽ അത്തരത്തിലുള്ള താമരയുമുണ്ട് . ‘സഹസ്രദള പത്മം’ എന്നാണ് ഇത് അറിയപ്പെടുന്നത്. ആയിരം ഇതളുകളുള്ള താമര എന്നാണ് അർത്ഥം. ദേവീദേവന്‍മാരുടെ ഇരിപ്പിടമായി പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്ന ഈ താമര കേരളത്തിന്‍റെ കാലാവസ്ഥയില്‍ അപൂർവമായാണ് ഇത് വിരിഞ്ഞു കാണാറുള്ളത്.
കേരളത്തിൽ സഹസ്രദള പത്മത്തിന് താരതമ്യേന അനുയോജ്യമായ കാലാവസ്ഥ വയനാട്ടിലേതാണ്. വയനാട്ടിൽ പൂ വിരിയാൻ മറ്റിടങ്ങളെ അപേക്ഷിച്ച് കൂടുതൽ ദിവസമെടുക്കും. എന്നാൽ, മറ്റിടങ്ങളിലേക്കാൾ കൂടുതൽ ദളങ്ങൾ വയനാട്ടിലെ പൂവുകൾക്കുണ്ടാകും.സ്ലോങ് ഷാൻ ഹോങ് തൗസൻഡ് പെറ്റൽ, ടവർ ഓഫ് ഡെ നൈറ്റ് എന്നീ പേരുകളിൽ വേറെയും സഹസ്രദളപത്മങ്ങൾ ഉണ്ട്.
പൂമൊട്ട് വന്ന് പതിനഞ്ചാം ദിവസം പൂവിരിയും. വിരിഞ്ഞ് രണ്ടു ദിവസത്തിനുള്ളിൽ ഇതളുകൾ കൊഴിഞ്ഞു തുടങ്ങും. അനുകൂല സാഹചര്യവും മികച്ച പരിപാലനവുമുണ്ടെങ്കിൽ ഒരു പൂവിൽ 800 മുതൽ 1600വരെ ഇതളുകൾ ഉണ്ടാകും. ഈ താമര വീട്ടിൽ വിരിയുന്നത് ഭാഗ്യം കൊണ്ടുവരും എന്നാണ് വിശ്വാസം.












Discussion about this post