പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്കെതിരെ അനിതീ ഉണ്ടായാല്‍ നടപടിയെടുക്കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഹിന്ദുക്കളിലാരെങ്കിലും മുസ്ലിമിനാല്‍ ചൂഷണം ചെയ്യപ്പട്ടാല്‍ താന്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
കറാച്ചിയില്‍ ഒരു ഹോട്ടലില്‍ ദീപാവലി ആഘോഷങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു സംഘടന നേതാക്കളെ സന്ദര്‍ശിച്ച അദ്ദേഹം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു.
ജാതി ഭേദമില്ലാതെ ആക്രമിക്കപ്പെടുന്നവരെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണ്. പാകിസ്ഥാനിലുള്ളവരെല്ലാം ഒരു രാജ്യത്തിന്റെ ഭാഗമാണ്. ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം സന്തോഷം പങ്കുവെയ്ക്കണം. എല്ലാ പാകിസ്ഥാനികള്‍ക്കും തുല്യ അവകാശങ്ങളുള്ളതിനാല്‍ വിവേചനത്തില്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post