തൃശ്ശൂര്‍: സെക്യൂരിറ്റി ജീവനക്കാര്‍ ചന്ദ്രബോസ് വധക്കേസില്‍ പ്രതി വ്യവസായി നിസാമിന്റെ ഭാര്യ അമല്‍ കൂറുമാറി. പ്രോസിക്യൂഷന് സാക്ഷിയായിരുന്നു അമല്‍.
സംഭവം അപകടമാണെന്ന തരത്തിലാണ് ഇപ്പോള്‍ മൊഴി നല്‍കിയത്. ചന്ദ്രബോസിന് പരിക്കേറ്റത് ആക്രമണത്തിലല്ല. വാഹനാപകടമായിരുന്നു എന്നാല്‍ അവര്‍ മൊഴിമാറ്റി പറഞ്ഞത് .അമല്‍ കൂറുമാറിയതായി പ്രോസിക്യൂഷന് പ്രഖ്യാപിച്ചു. അമലിന്റെ ആവശ്യപ്രകാരം രഹസ്യ വിചാരണയാണ് നടക്കുന്നത്.
നിസാം ചന്ദ്രബോസിനെ മര്‍ദ്ദിക്കുന്നത് കണ്ടെന്നായിരുന്നു മജിസ്ട്രേറ്റിലെ അമലിന്റെ രഹസ്യ മൊഴി.
Discussion about this post