ഗുവാഹട്ടി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിംഗ്സിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് എടുത്തു. ക്യാപ്ടൻ ശിഖർ ധവാന്റെയും ഓപ്പണർ പ്രഭ്സിമ്രാൻ സിംഗിന്റെയും തകർപ്പൻ അർദ്ധ സെഞ്ച്വറികളാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്.
പ്രഭ്സിമ്രാൻ 34 പന്തിൽ 60 റൺസെടുത്തു. ശിഖർ ധവാൻ 56 പന്തിൽ 86 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 9.4 ഓവറിൽ 90 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മ 16 പന്തിൽ 27 റൺസ് നേടി. മദ്ധ്യനിര കാര്യമായി റൺസ് സ്കോർ ചെയ്യാതിരുന്നത്, 200 കടക്കുന്നതിൽ നിന്നും പഞ്ചാബിനെ പിന്നോട്ടടിച്ചു.
രാജസ്ഥാന് വേണ്ടി ജാസൻ ഹോൾഡർ 4 ഓവറിൽ 29 റൺസിന് 2 വിക്കറ്റ് വീഴ്ത്തി. അശ്വിൻ 4 ഓവറിൽ 25 റൺസിന് ഒരു വിക്കറ്റെടുത്തു.
Discussion about this post