മുംബൈ: ഇന്ത്യയിൽ ആദ്യത്തെ ഔദ്യോഗിക റീട്ടെയിൽ സ്‌റ്റോർ തുറക്കാനൊരുങ്ങി ആപ്പിൾ. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ് ആപ്പിൾ അവരുടെ ആദ്യ സ്റ്റോർ തുറക്കുന്നത്. 2020ൽ ആപ്പിൾ അവരുടെ ഓൺലൈൻ റീട്ടെയിൽ സ്‌റ്റോർ ഇന്ത്യയിൽ ആരംഭിച്ചിരുന്നു. എന്നാൽ ഉത്പന്നങ്ങൾ നേരിട്ട് വാങ്ങുന്നതിന് രാജ്യത്ത് ഒരു സ്‌റ്റോർ തുറക്കാൻ 2021ൽ കമ്പനി തീരുമാനിച്ചെങ്കിലും കൊറോണ വ്യാപനം മൂലം തീരുമാനം നീണ്ടു പോവുകയായിരുന്നു.
ആമസോൺ, വാൾമാർട്ട്, ഫ്‌ളിപ്പ്കാർട്ട് പോലെ രാജ്യത്തെ പ്രമുഖ പ്ലാറ്റ്‌ഫോമുകൾ വഴിയെല്ലാം നിലവിൽ ആപ്പിൾ ഉത്പന്നങ്ങൾ ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. ലോകത്തിൽ ആപ്പിളിന്റെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്‌ഫോൺ വിപണി ഇന്ത്യയാണ്. മുംബൈയിൽ നിർമ്മിക്കാനിരിക്കുന്ന റീട്ടെയിൽ സ്റ്റോറിന്റെ പദ്ധതി രൂപരേഖയും ആപ്പിൾ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് ആദ്യത്തെ ആപ്പിൾ സ്റ്റോർ തുറക്കുന്നതെന്നാണ് വിവരം.
നിലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രധാന നഗരങ്ങളിലായി ആപ്പിളിന് 500ലധികം സ്റ്റോറുകളുണ്ട്. മുംബൈക്ക് പിന്നാലെ ഡൽഹിയിലും ആപ്പിൾ അവരുടെ റീട്ടെയിൽ സ്റ്റോർ തുറക്കുമെന്നും സൂചനയുണ്ട്.
Discussion about this post