ഉറക്കാൻ കിടത്തിയ കുഞ്ഞ് ഉറങ്ങാത്തതിന്റെ പേരിൽ 14 മാസം പ്രായമുള്ള കുഞ്ഞിനെ ആയ കടിച്ച് പരിക്കേൽപ്പിച്ചു. സിംഗപ്പൂരിലാണ് സംഭവം. കുഞ്ഞിന്റെ മാതാപിതാക്കൾ ജോലിക്ക് പോകുന്നവരാണ്. കുഞ്ഞിനെ നോക്കുന്നതിന് വേണ്ടിയാണ് വീട്ടിൽ ആയയെ നിർത്തിയത്. കുഞ്ഞിന്റെ കയ്യിൽ കടിച്ച് പരിക്കേൽപ്പിച്ചെന്ന മാതാപിതാക്കളുടെ പരാതിയിൽ ആയക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്തൊനേഷ്യയിൽ നിന്നുള്ള 33കാരിയാണ് കുഞ്ഞിനോട് അതിക്രമം കാട്ടിയത്. 2021 മുതൽ ഈ വീട്ടിലാണ് ഇവർ ജോലി ചെയ്ത് വന്നിരുന്നത്. ഇരട്ടക്കുട്ടികളായ പെൺകുട്ടികളാണ് വീട്ടിലുള്ളത്. കുഞ്ഞുങ്ങളെ നോക്കുന്നതിന് പുറമെ വീട്ട് ജോലികളും ഇവരാണ് ചെയ്തിരുന്നത്. കഴിഞ്ഞ മാസം അവസാനം മൂത്ത കുട്ടിയെ സ്‌കൂളിൽ വിടാൻ അമ്മ പുറത്ത് പോയപ്പോഴാണ് സംഭവം ഉണ്ടാകുന്നത്.
രണ്ട് കുട്ടികളേയും ആയ ഉറക്കാൻ കിടത്തിയിരുന്നു. അരമണിക്കൂർ കഴിഞ്ഞിട്ടും ഒരു കുട്ടി ഉറങ്ങാത്തതിന്റെ ദേഷ്യത്തിൽ ഇവർ കുഞ്ഞിന്റെ കയ്യിൽ കടിച്ച് പറിക്കുകയായിരുന്നു. അമ്മ വീട്ടിലെത്തി കുഞ്ഞിനെ എടുത്തപ്പോഴാണ് പാട് കയ്യിൽ കാണുന്നത്. തുടർന്ന് ആയയെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരത പുറത്ത് വരുന്നത്. കുട്ടികളുടെ അമ്മ ഉടൻ ആയക്കെതിരെ പോലീസിൽ പരാതി നൽകി. കുറ്റക്കാരിയാണെന്ന് തെളിഞ്ഞതിന് പിന്നാലെ കോടതി ഇവർക്ക് ആറ് മാസം തടവ്ശിക്ഷ വിധിച്ചു.










Discussion about this post