വ്യക്തി സ്വാതന്ത്ര്യം ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ സ്വകാര്യത എന്ന വിഷയം വ്യക്തി സ്വാതന്ത്ര്യവുമായി ചേർത്ത് പറയാറുണ്ട്. എന്നാൽ സ്വകാര്യതയെ കുറിച്ചുള്ള വേവലാതി ഒരു ബന്ധം വഷളാവുന്നതിന് വരെ കാരണമായിരിക്കുകയാണിപ്പോൾ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡിറ്റിലൂടെയാണ് ഒരു സ്ത്രീ തന്റെ അനുഭവം പങ്കുവച്ചത്.
ഭർത്താവിന്റെ വസ്ത്രങ്ങൾ അലക്കാൻ ശ്രമിച്ചതാണ് യുവതിയ്ക്ക് വിനയായത്. സാധാരണ വസ്ത്രങ്ങൾ അലക്കുന്നതിന് മുൻപ് പോക്കറ്റുകളിൽ വല്ല കടലാസോ വേണ്ടപ്പെട്ട രേഖകളോ അല്ലെങ്കിൽ പണമോ ഉണ്ടെ ഇല്ലയോ എന്ന പരിശോധിച്ച് ഉറപ്പാക്കുന്ന പതിവുണ്ട്. ഇത് പോലെ യുവതിയും ഭർത്താവിന്റെ പാന്റിന്റെ പോക്കറ്റ് പരിശോധിച്ചു. ഇത് കണ്ട് വന്ന ഭർത്താവ് , തന്റെ സ്വകാര്യതയെ മാനിച്ചില്ലെന്നും ബഹുമാനം കാണിച്ചില്ലെന്നും ആരോപിച്ചു.
പോക്കറ്റിലെ കടലാസ് കഷ്ണം പിടിച്ച് വാങ്ങിയ ഭർത്താവ് എല്ലാം ഒരു അലമാരയിലിട്ട് പൂട്ടിയെന്നും ഇത് തനിക്ക് ഏറെ വേദനയുണ്ടാക്കിയെന്നും യുവതി പറയുന്നു. അതിന് ശേഷം ഭർത്താവ് തന്നോട് സംസാരിക്കാൻ തന്നെ കൂട്ടാക്കിയില്ലെന്ന് യുവതി പറയുന്നു. പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലെന്നും ഇതിനെന്താണ് പരിഹാരമെന്നും യുവതി ചോദിക്കുന്നുണ്ട്. യുവതിയെ അനുകൂലിച്ചും പ്രതിവിധി നൽകിയും ചിലർ എത്തിയപ്പോൾ സ്വകാര്യതയെ മാനിക്കണമെന്ന് ആഗ്രഹിക്കുന്നയാൾ സ്വന്തമായി വസ്ത്രം കഴുകണമായിരുന്നുവെന്നും പറയുന്നുണ്ട്.
Discussion about this post