ഹോളിവുഡിലെ ഒരു സൂപ്പര്‍താരം എച്ച്ഐവി ബാധിതനാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എന്നാല്‍ വാര്‍ത്ത പുറത്തുവിട്ട അമേരിക്കന്‍ മാധ്യമങ്ങള്‍ താരത്തിന്റെ പേര് വെളിപ്പെടുത്തിയില്ല. നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ താരമാണെന്നാണ് സൂചന. ഈ നടന്റെ വക്കീലാണ് ഈ വിവരം പുറത്തുവിട്ടത് എന്നാണ് റിപ്പോര്‍ട്ട്.
ഹോളിവുഡിലെ വനിതകളെയാണ് റിപ്പോര്‍ട്ട് ഞെട്ടിച്ചുവെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൂപ്പര്‍താരത്തിന് അടുത്ത ബന്ധം ഉണ്ടായിരുന്ന അവാര്‍ഡ് ജേതാവായ വനിത, ഒരു റിലീജസ് സിനിമ താരം, വിവാദ നായികയായ ഹോളിവുഡ് നടി, ഒരു ടിവി താരം, ഒരു പ്രമുഖ ടിവി റിപ്പോര്‍ട്ടര്‍ എന്നിവര്‍ ആശങ്കയിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നത്.
നടന് എയ്ഡ്സ് പിടിപെട്ടെന്ന് വാര്‍ത്ത നടനുമായി അടുത്ത വൃത്തങ്ങള്‍ നിഷേധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതാദ്യമായല്ല ഹോളിവുഡില്‍ നിന്ന് എച്ചഐവി ബാധിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
റോക്ക് ഹാര്ട്സണ്, ഫ്രൈഡി മെര്‍ക്കുറി, ഹോളി ജോണ്സന് എന്നിവരാണ് നേരത്തെ എച്ച്.ഐ.വി ബാധിതരായ ഹോളിവുഡ് താരങ്ങള്‍.
Discussion about this post