തൃശൂർ: തൃശൂരിൽ അച്ഛനെ അടിച്ച് കൊന്ന് മകൻ. ചേർപ്പ് കോടന്നൂരിലാണ് സംഭവം. ചിറമ്മൽ വീട്ടിൽ ജോയ്(60) ആണ് മരിച്ചത്. കേസിൽ മകൻ റിജോയെ (25) പോലീസ് പിടികൂടി.
മകനെ ഉറക്കത്തിൽ നിന്ന് വിളിച്ച് എണീപ്പിക്കാൻ വൈകിയതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. തർക്കത്തിനിടെ അച്ഛന്റെ തല നിലത്തിടിച്ച് പരുക്കേൽപ്പിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല












