തിരുവനന്തപുരം: ബാറുടമ ബിജു രേമശ് തനിക്കെതിരെ ഹൈക്കോടതിയില്‍ പോയാല്‍ നിയമപരമായി നേരിടുമെന്ന് എക്സൈസ് മന്ത്രി കെ.ബാബു. ബാര്‍ക്കോഴ കേസില്‍ ബാബുവിനെതിരെ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജു രമേശ് ഹൈക്കോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു.
പരസ്പര വിരുദ്ധമായ മൊഴികളാണ് രഹസ്യമൊഴിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തന്നെ കരിവാരിത്തേക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ്. ഇതിനെ നേരിടാന്‍ നിയമപരമായും രാഷ്ട്രീയമായും ശക്തിയുണ്ടെന്നും ബാബു പറഞ്ഞു.
അതേ സമയം കെ.എം മാണിയോട് ഒരു ശത്രുതയില്ലെന്നും മുതിര്‍ന്ന നേതാവ് എന്ന നിലയിലാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ബാര്‍ക്കോഴ കേസില്‍ ബാബുവിനെതിരെയാണ് ഗുരുതര ആരോപണങ്ങള്‍ ഉള്ളതെന്ന് മാണി പറഞ്ഞിരുന്നു.
Discussion about this post