Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അംബാനിയും അദാനിയും രാജ്യത്തിനു നൽകിയ സംഭാവനകൾ മറക്കരുത്; മറ്റ് വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കണം; കോൺഗ്രസിന്റെ തലയ്ക്കടിച്ച് ശരദ് പവാർ

by Brave India Desk
Apr 8, 2023, 02:09 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മുംബൈ: മുകേഷ് അംബാനിയേയും ഗൗതം അദാനിയേയും പോലുള്ള വ്യവസായികളെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്ന് എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. സർക്കാരിന് വിമർശിക്കാൻ അംബാനിയുടേയും അദാനിയുടേയും പേരുകൾ ഉപയോഗിക്കുന്നവർ, അവർ രാജ്യത്തിന് നൽകിയ സംഭാവനകൾ മറക്കരുതെന്നും ശരദ് പവാർ പറഞ്ഞു.

” ഇപ്പോൾ കേന്ദ്രസർക്കാരിനെ വിമർശിക്കാൻ വേണ്ടി അംബാനിയുടേയും അദാനിയുടേയും പേരുകൾ എടുത്തിടുകയാണ്. പക്ഷേ അവർ രാജ്യത്തിന് നൽകിയ സംഭാവനകളെ കുറിച്ചാണ് നമ്മൾ ചിന്തിക്കേണ്ടത്. തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകരുടെ പ്രശ്‌നങ്ങൾ തുടങ്ങീ നിരവധി കാര്യങ്ങൾ ഇതിലും പ്രധാനമാണ്. ഇതൊക്കെയാണ് പ്രതിപക്ഷം ഉന്നയിക്കേണ്ടതെന്നും” ശരദ് പവാർ പറഞ്ഞു.

Stories you may like

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

കഴിഞ്ഞ ദിവസം ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലും ശരദ് പവാർ ഇതേ കാര്യം പറഞ്ഞിരുന്നു. അദാനിയെ ശരദ് പവാർ പിന്തുണച്ചുവെന്നത് മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായതിന് പിന്നാലെയാണ് അദ്ദേഹം തന്റെ നിലപാടുകൾ വീണ്ടും ഉറപ്പിച്ച് പറഞ്ഞത്. ”രാജ്യത്തിന്റെ പുരോഗതിയിൽ അംബാനിയും അദാനിയും നൽകിയ സംഭാവനകൾ ആരും മറക്കരുത്. സർക്കാരിനെ വിമർശിക്കാൻ ടാറ്റയുടേയും ബിർളയുടേയും പേരുകൾ എടുത്ത് ഇട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു, അവരും രാജ്യത്തിന്റെ വികസനത്തിന്റെ നിർണായക സംഭാവനകൾ നൽകിയവരാണ്. വിമർശകർ യഥാർത്ഥത്തിൽ എന്നെയാണ് ലക്ഷ്യമിട്ടത്. എന്നാൽ യാതൊരു കാര്യവുമില്ലാതെ ടാറ്റയുടേയും ബിർളയുടേയും പേരുകൾ വലിച്ചിഴക്കപ്പെട്ടു. ടാറ്റ നൽകിയ സംഭാവനകൾ മനസിലാക്കുമ്പോൾ മാത്രമാണ് ആ പേര് എന്തിന് വലിച്ചിഴച്ചു എന്ന് പോലും ചിന്തിക്കുന്നത്.

അതുകൊണ്ടാണ് പറയുന്നത് നിങ്ങൾക്ക് സർക്കാരിനെ വിമർശിക്കണം എന്നുണ്ടെങ്കിൽ അതിന് അംബാനിയുടേയും അദാനിയുടേയും പേരുകൾ വലിച്ചിഴക്കേണ്ട ആവശ്യമില്ല. ഒരു ജനാധിപത്യ രാജ്യത്തിൽ അവർക്കെതിരെ സംസാരിക്കാൻ നിങ്ങൾക്ക് 100 ശതമാനം അവകാശമുണ്ട്. എന്ന് കരുതി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾക്ക് അവരുടെ പേര് വലിച്ചിഴക്കാൻ നിങ്ങൾക്ക് അവകാശമില്ല. പെട്രോകെമിക്കൽ മേഖലയ്ക്ക് അംബാനി വലിയ സംഭാവന നൽകിയിട്ടുണ്ട്. രാജ്യത്തിന് അത് ആവശ്യമുള്ള കാര്യമല്ലേ? വൈദ്യുതി മേഖലയിൽ അദാനി സംഭാവനകൾ നൽകിയിട്ടുണ്ട്. രാജ്യത്തിന് വൈദ്യുതി ആവശ്യമില്ലേ? ഇത്തരത്തിൽ വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് ഇവരെന്നും” ശരദ് പവാർ പറഞ്ഞു.

Tags: BJPmukesh ambanigautham adaniSarad Pawar
Share1
Tweet
Send
Share

Latest stories from this section

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

Latest News

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies