ശ്രീനഗർ; ജമ്മുകശ്മീരിൽ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്റെ കാർ അപകടത്തിൽപ്പെട്ടു. ജമ്മുകശ്മീരിലെ ബനിഹാലിലാണ് അപകടം. മന്ത്രി സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിക്കുകയായിരുന്നു.
അപകടത്തിൽ കേന്ദ്രമന്ത്രിയ്ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കേന്ദ്രമന്ത്രിയുടെ വ്യാഹന വ്യൂഹം ട്രാഫിക് ജാം മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോഡ് കയറ്റിയ ട്രക്ക് പിന്നിലേക്ക് ഉരുണ്ട് കാറിനിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇന്ന് ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് റോഡ് മാർഗം പോകുമ്പോൾ കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിന്റെ കാർ ചെറിയ അപകടത്തിൽ പെട്ടു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. കിരൺ റിജിജുവിനെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചുവെന്ന് ജമ്മുകശ്മീർ പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.
Discussion about this post