ലക്‌നൗ: ഉത്തർപ്രദേശിലെ യുവാക്കൾക്ക് കൂടുതൽ തൊഴിലുകൾ നൽകുക ലക്ഷ്യമിട്ട് വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 480 കോടിയുടെ 223 പദ്ധതികൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയാൽ യുപിയുടെ മുഖച്ഛായ തന്നെ മാറുകയാണെന്നും ദിയോറിയിൽ യോഗി ആദിത്യനാഥ് പ്രതികരിച്ചു.
സംസ്ഥാനത്തെ എല്ലാ ജനങ്ങളുടെയും പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ട്. താൻ എംപിയായിരുന്നപ്പോഴും ആളുകൾ ഒരു മടിയും കൂടാതെ തന്നെ വന്ന് കണ്ടിട്ടുണ്ട്. നിരവധി പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുമുണ്ട്. അത്തരത്തിൽ പൊതുവിഷയങ്ങളിൽ ഇടപെട്ടുകൊണ്ടുള്ള ബന്ധമാണ് തനിക്ക് ദിയോറിയ, കുശിനഗർ, മഹാരാജ്ഗഞ്ച് എന്നിവിടങ്ങളുമായി ഉള്ളത്. അതിനാൽ ഇവിടേയ്ക്ക് വരാൻ തരിക്ക് മടിക്കേണ്ടതില്ല. മുൻ സർക്കാരുകൾ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിന് തന്നെ മാതൃക ആയിക്കൊണ്ടിരിക്കുകയാണ്. യുപി ആകട്ടെ ഉത്തമ ഭരണത്തിനുള്ള മാതൃകയും. ആറ് വർഷങ്ങൾക്ക് മുൻപ് ഇവിടുത്തെ അവസ്ഥ നിങ്ങൾക്ക് ഒർമ്മയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അധകൃത വിഭാഗങ്ങൾക്കിടയിലേക്ക് വരെ വികസനം എത്തിച്ചേർന്നു. ദിയോറിയയിൽ ഉള്ളവരും ഇതിന്റെ ഗുണഭോക്താക്കളാണ്. 35 ലക്ഷം കോടിയുടെ നിക്ഷേപം ആണ് സംസ്ഥാനത്ത് ഉള്ളത്. അടുത്ത് മൂന്ന് വർഷത്തിനുള്ളിൽ തൊഴിലില്ലായ്മ പൂർണമായി പരിഹരിക്കാൻ സംസ്ഥാനത്തിന് കഴിയും. ഇതുവരെ 54 ലക്ഷം കുടുംബങ്ങൾക്കാണ് സർക്കാർ വീട് നൽകിയത്. ഒന്നര കോടി ജനങ്ങൾക്ക് സൗജന്യ വൈദ്യുതി , 1.75 കോടി പേർക്ക് ഉജ്ജ്വല യോജന വഴി സൗജന്യ ഗ്യാസ്, 15 കോടി പേർക്ക് സൗജന്യ റേഷൻ എന്നിവ നൽകിയെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
Discussion about this post