ആലപ്പുഴ: വിദ്യാർത്ഥികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ നേതാവിനെതിരെ നടപടി സ്വീകരിച്ച് സിപിഎം. പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. അദ്ധ്യാപകനു ചെട്ടികുളങ്ങര ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും, സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ എസ്. ശ്രീജിത്തിനെയാണ് സസ്പെൻഡ് ചെയ്തത്.
ഇയാൾക്കെതിരായ നടപടി ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം മാവേലിക്കര ഏരിയ കമ്മിറ്റി യോഗം ചേർന്നിരുന്നു. ഇതിലാണ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഇന്ന് ചേരുന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ നടപടി റിപ്പോർട്ട് ചെയ്യും.
നാല് വിദ്യാർത്ഥികളോടാണ് ശ്രീജിത്ത് മോശമായി പെരുമാറിയത്. ആദ്യ സ്കൂളിലെ പ്രധാന അദ്ധ്യാപകൻ ഇടപെട്ട് പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചെങ്കിലും നടപടി വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ മുന്നോട്ട് പോകുകയായിരുന്നു. ഇതോടെയാണ് ശ്രീജിത്തിന് മേൽ പിടി വീണത്. അതേസമയം ഇയാൾ കൂടുതൽ കുട്ടികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ഇയാൾക്കെതിരെ കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ടെന്നുമാണ് വിവരം.
Discussion about this post