ബംഗളൂരു: ഓസ്‌കർ നേട്ടം സ്വന്തമാക്കിയ ഡോക്യുമെന്ററി ദി എലിഫന്റ് വിസ്‌പേഴ്‌സിലെ കഥാപാത്രങ്ങളായ ബൊമ്മൻ- ബെല്ലി ദമ്പതികളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെപ്പക്കാട് ആന സങ്കേതത്തിൽ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. ഓസ്‌കർ നേട്ടത്തിന് പിന്നാലെ ഡോക്യുമെന്ററിയുടെ സംവിധായിക കാർത്തികി ഗോൺസാൽവസിനെയും നിർമ്മാതാവ് ഗുനീത് മോങ്കയെയും പ്രധാനമന്ത്രി കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ബൊമ്മനെയും ബെല്ലിയെയും അദ്ദേഹം നേരിൽ കാണുന്നത്.
ഉച്ചയോടെയായിരുന്നു അദ്ദേഹം ആന സങ്കേതത്തിൽ എത്തിയത്. രാവിലെ ബന്ദിപ്പൂർ ടൈഗർ റിസർവ്വിൽ എത്തിയ അദ്ദേഹം ഇവിടുത്തെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് ആന സങ്കേതത്തിൽ എത്തിയത്. ആനകൾക്ക് ഭക്ഷണം നൽകിയും അവയോട് വാത്സല്യം പ്രകടിപ്പിച്ചും അദ്ദേഹം സമയം ചിലവഴിച്ചു. ബൊമ്മനും ബെല്ലിയ്ക്കും ആനകൾക്കുമൊപ്പം അദ്ദേഹം നിരവധി ചിത്രങ്ങളും വീഡിയോകളും എടുത്തിട്ടുണ്ട്. ഇതെല്ലാം നിമിഷങ്ങൾകൊണ്ട് തന്നെ വൈറൽ ആയി.
പ്രോജക്ട് ടൈഗർ പദ്ധതി 50 വർഷം തികയുന്നതിന്റെ ആഘോഷപരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി ബന്ദിപൂരിൽ എത്തിയത്. മൈസൂരുവിൽവച്ചാണ് മറ്റ് ആഘോഷപരിപാടികൾ.
Discussion about this post