ലക്നൗ : വിവാഹ വേദിയിൽ വെച്ച് പിസ്റ്റളെടുത്ത് വെടിവയ്ക്കുന്ന വധുവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വിവാഹ വേഷത്തിൽ വരനും തൊട്ടടുത്തിരിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ ഹത്രാസിലാണ് സംഭവം നടന്നത്.
23 കാരിയായ രാഗ്ണി ആണ് വിവാഹവേദിയിൽ വെടിയുതിർത്തത് എന്ന് കണ്ടെത്തി. വിവാഹ ദിവസം വരനെയും വധുവിനെയും ഒന്നിച്ച് ഇരുത്തിക്കൊണ്ട് ചടങ്ങുകൾ നടത്തുന്നതിനിടെയാണ് വധു പിസ്റ്റൾ വാങ്ങി വെടിയുതിർത്തത്. ചടങ്ങിന്റെ ഭാഗമാണിത് എന്നാണ് കണ്ടെത്തൽ. ഇതെല്ലാം കണ്ടുകൊണ്ട് വരൻ തൊട്ടടുത്ത് തന്നെ പേടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയതോടെ പ്രതികരണവുമായി നിരവധി പേരാണ് എത്തുന്നത്.
https://twitter.com/ladyofequality/status/1644985956754395136?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1644985956754395136%7Ctwgr%5Eba2f3d6a9ba970983a4cbe87ef9b2ae59ce10c34%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.timesnownews.com%2Findia%2Fhathras-groom-taken-aback-as-bride-fires-with-pistol-on-wedding-stage-viral-video-article-99369122
സംഭവത്തിൽ വധുവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതോടെ വധു ഒളിവിൽ പോയിരിക്കുകയാണ്. തോക്കിന്റെ ലൈസൻസ് ഉള്ള വ്യക്തിയുടെ പേരിലും കേസെടുത്തിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Discussion about this post