തിരുവനന്തപുരം: മുൻ കാമുകനെതിരെ ക്വട്ടേഷൻ നൽകി കാമുകി. പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിന്റെ പേരിലാണ് പെൺസുഹൃത്ത് പുതിയ കാമുകന് ക്വട്ടേഷൻ നൽകിയത്. തുടർന്ന് തിരുവനന്തപുരം വർക്കല അയിരൂരിൽ യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ചു. കാറിൽ വച്ച് അയിരൂർ സ്വദേശിയായ യുവാവിന്റെ മാലയും പണവും കവരുകയും ചെയ്തു.
സംഭവത്തിൽ കാമുകിയായ വർക്കല സ്വദേശി ലക്ഷ്മി പ്രിയയും ഇപ്പോഴത്തെ കാമുകനും ഉൾപ്പെടെ ഏഴു പേർക്കെതിരെ കേസെടുത്തു. കേസിലെ ഒരു പ്രതി എറണാകുളം മഞ്ഞുമ്മൽ സ്വദേശി അമൽ പിടിയിലായി.
Discussion about this post