പ്രേതത്തെ വിവാഹം കഴിച്ച് ശ്രദ്ധ നേടിയ റോക്കർ ബ്രൊക്കാർഡ് ഇപ്പോൾ വിവാഹ മോചനം നേടാനുള്ള ശ്രമത്തിലാണ്. ഭർത്താവ് ആത്മാവായത് കൊണ്ട് തന്നെ അത് അത്ര എളുപ്പമാകില്ലെന്ന് അവർക്കറിയാം. അതിനാൽ ബാധ ഒഴിപ്പിക്കലിലൂടെ ബന്ധം വേർപിരിയാനാണ് ഇവരുടെ നീക്കം.
ഹാലോവീൻ ദിനത്തിൽ പരിചയപ്പെട്ട ആത്മാവിനെ താൻ വിവാഹം കഴിച്ചതായി 38 കാരയായ റോക്ക് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആത്മാവായ ഭർത്താവ് തന്നെ എപ്പോഴും പിന്തുടരുന്നുവെന്ന് ആരോപിച്ച് വേർപിരിയാനൊരുങ്ങുകയാണ് റോക്ക്. ആത്മാവിനോടൊത്തുള്ള ദാമ്പത്യ ജീവിതം ഒരിക്കലും സാധ്യമല്ലെന്നും ഇവർ പറയുന്നു.
വിക്ടോറിയൻ കാലത്തിൽ സൈനികനായിരുന്ന എഡ്വേർഡിനെ കഴിഞ്ഞ ഹാലോവീൻ ദിനത്തിലാണ് താൻ കണ്ടുമുട്ടിയത് എന്നാണ് റോക്ക് അവകാശപ്പെട്ടിരുന്നത്. എഡ്വേർഡ് ഒരു ദിവസം വീട്ടിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടു. അന്ന് വരെ പ്രേതത്തിൽ വിശ്വാസമില്ലാതിരുന്ന താൻ പിന്നീട് ഇതിലെല്ലാം വിശ്വസിച്ച് തുടങ്ങിയെന്നാണ് യുവതി പറയുന്നത്. തുടർന്ന് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു. ആരുമില്ലാത്ത ഒരു ചാപ്പലിൽ വെച്ച് ഒക്ടടോബർ 31 നാണ് ഇവർ വിവാഹിതരായത്. ബാരി ദ്വീപിൽ മധുവിധുവും ആഘോഷിച്ചു.
എന്നാൽ പിന്നീടാണ് ഇയാളക്കൊണ്ടുളള ശല്യം ആരംഭിച്ചത്. എവിടെ പോയാലും എഡ്വേർഡ് തന്നെ പിന്തുടരുകയാണെന്ന് റോക്ക് ആരോപിച്ചു. കുഞ്ഞിന്റെ കരച്ചിൽ ശബ്ദം എപ്പോഴും കേൾക്കാം. തന്റെ ക്ഷമ നശിച്ചുടാൻവെന്നും, എന്നാൽ പരാജയം സമ്മതിക്കില്ലെന്നും റോക്ക് പറഞ്ഞു. പക്ഷേ ആത്മാവുമായുള്ള ജീവിതം ഒരിക്കലും സാധ്യമല്ല.
ഈ ബന്ധത്തിൽ തനിക്ക് താത്പര്യമില്ലെന്ന് റോക്ക് അറിയിച്ചെങ്കിലും ബന്ധത്തിൽ നിന്നും വേർപിരിയാൻ എഡ്വേർഡ് തയ്യാറാകുന്നില്ല. കുറച്ച് ദിവസമായി തനിക്ക് അനാവശ്യ ചിന്തകൾ ഉണ്ടാകുന്നുണ്ടെന്നും ഇതിനെല്ലാം കാരണം എഡ്വേർഡ് ആണെന്നും റോക്ക് കുറ്റപ്പെടുത്തി. എന്തായാലും ബാധയൊഴിപ്പിക്കലിലൂടെ വിവാഹ മോചനം നേടാനാണ് റോക്കിന്റെ തീരുമാനം.
Discussion about this post